വിജയ് ചിത്രം ജനനായകൻ ഇന്ന് റിവൈസിങ് കമ്മിറ്റിക്ക് മുന്നിൽ റിലീസ് ജൂണിൽ ഉണ്ടായേക്കും
വിജയ് നായകനാകുന്ന ‘ജനനായകൻ’ സിനിമയുടെ സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റി പരിശോധന ഇന്ന് നടക്കും. ചിത്രത്തിലെ വിവാദ രംഗങ്ങളിൽ ഭേദഗതി വരുത്താൻ നിർമ്മാതാക്കൾ സമ്മതിച്ചു
വിജയ് ചിത്രം ‘ജനനായകൻ’: സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റി ഇന്ന് സിനിമ കാണും; റിലീസ് ജൂണിൽ ഉണ്ടായേക്കും
തിരുവനന്തപുരം: ആരാധകർ ഏറെ കാത്തിരിക്കുന്ന വിജയ് ചിത്രം ‘ജനനായകൻ’ ഇന്ന് സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റിക്ക് മുന്നിൽ. ഉച്ചയ്ക്ക് 2 മണിക്ക് പത്തംഗ സംഘമാണ് സിനിമ കാണുന്നത്. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള ദൃശ്യങ്ങളും സായുധ സേനയെ വികലമായി ചിത്രീകരിക്കുന്ന രംഗങ്ങളും സിനിമയിലുണ്ടെന്ന പരാതിയെ തുടർന്നാണ് ചിത്രം റിവൈസിങ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിട്ടത്.
നേരത്തെ അഞ്ചംഗ സമിതി ചിത്രം കണ്ടിരുന്നെങ്കിലും സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. ചിത്രത്തിന്റെ റിലീസ് വൈകുന്ന സാഹചര്യത്തിൽ സെൻസർ ബോർഡ് നിർദേശിക്കുന്ന മാറ്റങ്ങൾ അംഗീകരിക്കാനാണ് നിർമ്മാതാക്കളുടെ തീരുമാനം. ഇനിയും നിയമപോരാട്ടത്തിനില്ലെന്നും സെൻസർ ബോർഡിന്റെ നിർദേശാനുസരണം മാറ്റങ്ങൾ വരുത്തി ചിത്രം എത്രയും വേഗം തിയറ്ററുകളിലെത്തിക്കുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.
ജനുവരി 9-ന് നിശ്ചയിച്ചിരുന്ന റിലീസ് അനിശ്ചിതമായി നീളുകയായിരുന്നു. സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചാൽ ജൂൺ മാസത്തിൽ ചിത്രം തിയറ്ററുകളിലെത്താനാണ് നിലവിലെ നീക്കം.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
