ഡിജിറ്റല്‍ സെന്‍സസ് 2027 സെല്‍ഫ് എന്യൂമറേഷന്‍ സൗകര്യം ഇന്നുമുതല്‍ സ്വന്തമായി വിവരങ്ങള്‍ രേഖപ്പെടുത്താം

രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സെന്‍സസിന്റെ ഭാഗമായി സ്വന്തമായി വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്താനുള്ള (സെല്‍ഫ് എന്യൂമറേഷന്‍) സൗകര്യം ജൂണ്‍ 16 മുതല്‍ 30 വരെ ലഭ്യമാകും.

ഡിജിറ്റല്‍ സെന്‍സസ് 2027 സെല്‍ഫ് എന്യൂമറേഷന്‍ സൗകര്യം ഇന്നുമുതല്‍ സ്വന്തമായി വിവരങ്ങള്‍ രേഖപ്പെടുത്താം
​ഡിജിറ്റല്‍ സെന്‍സസ് 2027: സെല്‍ഫ് എന്യൂമറേഷന്‍ സൗകര്യം ഇന്നുമുതല്‍; സ്വന്തമായി വിവരങ്ങള്‍ രേഖപ്പെടുത്താം

​ഡിജിറ്റല്‍ സെന്‍സസിന് തുടക്കം; സ്വന്തമായി വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള 'സെല്‍ഫ് എന്യൂമറേഷന്‍' സൗകര്യം ഇന്നുമുതല്‍

ന്യൂഡൽഹി: രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സെന്‍സസിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് സ്വന്തമായി വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്താനുള്ള (സെല്‍ഫ് എന്യൂമറേഷന്‍) സൗകര്യം ഇന്നുമുതല്‍ (ജൂണ്‍ 16) ലഭ്യമാകും. ജനം നേരിട്ട് വിവരങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തുന്ന ഈ പ്രക്രിയ ജൂൺ 30 വരെ തുടരും.

​സെന്‍സസ് ഡയറക്ടറേറ്റ് ഇതിനായി പ്രത്യേകം തയാറാക്കിയ ഔദ്യോഗിക പോര്‍ട്ടല്‍ (https://se.census.gov.in) മുഖേനയാണ് വിവരങ്ങൾ സമർപ്പിക്കേണ്ടത്. ആകെ 34 ചോദ്യങ്ങള്‍ക്കാണ് പോർട്ടലിലൂടെ മറുപടി നല്‍കേണ്ടത്. പരമാവധി 15 മുതല്‍ 20 മിനിറ്റിനുള്ളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കാൻ സാധിക്കും.

​രജിസ്റ്റർ ചെയ്യേണ്ട വിധം:

പോര്‍ട്ടലില്‍ പ്രവേശിച്ച് സംസ്ഥാനം തിരഞ്ഞെടുത്തശേഷം കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്യാം. ഒരു കുടുംബത്തിന് ഒരു മൊബൈല്‍ നമ്പര്‍ മാത്രമേ ഉപയോഗിക്കാനാകൂ.

​വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിക്കഴിഞ്ഞാൽ പോർട്ടലിൽ നിന്നും ഒരു 'സെല്‍ഫ് എന്യൂമറേഷന്‍ ഐഡി' (Self Enumeration ID) ലഭിക്കും. പിന്നീട് സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തുമ്പോള്‍ ഈ ഐഡി കൈമാറിയാൽ മാത്രം മതിയാകും. ഇത് സെൻസസ് നടപടികൾ കൂടുതൽ വേഗത്തിലാക്കാനും വിവരങ്ങൾ കൃത്യമായി ഡിജിറ്റലായി സൂക്ഷിക്കാനും സഹായിക്കും.