അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണം ഇന്ന്കോട്ടയത്ത് ഏകദിന ശില്പശാലയും ആദരിക്കലും നടക്കും

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണവും ഏകദിന ശില്പശാലയും ഇന്ന് കോട്ടയത്ത് നടക്കും

അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണം ഇന്ന്കോട്ടയത്ത് ഏകദിന ശില്പശാലയും ആദരിക്കലും നടക്കും
അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണം ഇന്ന്; കോട്ടയത്ത് ഏകദിന ശില്പശാലയും ആദരിക്കലും നടക്കും

അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാചരണം ഇന്ന്; കോട്ടയത്ത് ഏകദിന ശില്പശാലയും ആദരിക്കലും നടക്കും

​കോട്ടയം: കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാചരണവും ഏകദിന ശില്പശാലയും ഇന്ന് (മെയ് 20) നടക്കും. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ രാവിലെ 10:30 മുതൽ വൈകിട്ട് 4 മണി വരെയാണ് ആഘോഷ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ജി. രാധാകൃഷ്ണൻ നിർവഹിക്കും.

​ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിൻ്റ ജേക്കബ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക മുഖ്യാതിഥിയായി പങ്കെടുക്കും. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (KFRI) ചീഫ് സയന്റിസ്റ്റ് ഡോ. ടി. വി. സജീവ് മുഖ്യപ്രഭാഷണവും, ജില്ലാ കോഓഡിനേറ്റർ എൻ. കെ. ശ്രീരാജ് വിഷയാവതരണവും നടത്തും.

​പരിസ്ഥിതി പ്രവർത്തകരെ ആദരിക്കും

മേഖലയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പ്രമുഖ കണ്ടൽ സംരക്ഷണ പ്രവർത്തകൻ ടി. പി. മുരുകേശൻ, പരിസ്ഥിതി സംരക്ഷണ പ്രവർത്തകൻ ഐ. ബി. മനോജ് കുമാർ എന്നിവരെ ചടങ്ങിൽ ആദരിക്കുന്നതാണ്.

​ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷൈജോ പറമ്പിൽ, പി. എ. മുക്താർ, ശ്രീദേവി മധു, റസിയ സവാദ് എന്നിവരും ജില്ലാ പ്ലാനിങ് ഓഫീസർ ജി. ഉല്ലാസ്, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർ ബിനു ജോൺ തുടങ്ങിയവരും ചടങ്ങിൽ സംസാരിക്കും. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. സിദ്ദീഖ് സ്വാഗതവും എം. പി. ഷാജൻ നന്ദിയും രേഖപ്പെടുത്തും.