നേര്യമംഗലം അഗ്നിരക്ഷാ നിലയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു ഫയർഫോഴ്സ് നവീകരണത്തിന് 251 കോടി

കേരളത്തിലെ അഗ്നിരക്ഷാസേനയുടെ നവീകരണത്തിനായി 251 കോടി രൂപ ചെലവഴിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. നേര്യമംഗലം ഫയർ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.

നേര്യമംഗലം അഗ്നിരക്ഷാ നിലയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു ഫയർഫോഴ്സ് നവീകരണത്തിന് 251 കോടി
നേര്യമംഗലം അഗ്നിരക്ഷാ നിലയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു ഫയർഫോഴ്സ് നവീകരണത്തിന് 251 കോടി

​നേര്യമംഗലം അഗ്നിരക്ഷാ നിലയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; പത്ത് വർഷത്തിനിടെ ഫയർഫോഴ്സ് നവീകരണത്തിന് 251 കോടി

​നേര്യമംഗലം: സംസ്ഥാനത്തെ അഗ്നിരക്ഷാസേനയുടെ നവീകരണത്തിനായി കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ സർക്കാർ 251 കോടി രൂപ ചെലവഴിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയതായി അനുവദിച്ച നേര്യമംഗലം അഗ്നിരക്ഷാ നിലയത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സർക്കാരിന്റെ കാലത്ത് 12 പുതിയ സ്റ്റേഷനുകൾ കൂടി അനുവദിച്ചതോടെ കേരളത്തിലെ ആകെ അഗ്നിരക്ഷാ നിലയങ്ങളുടെ എണ്ണം 132 ആയി വർധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

​ദുരന്തമുഖങ്ങളിൽ ഫസ്റ്റ് റെസ്പോണ്ടർമാരായി പ്രവർത്തിക്കുന്ന ഫയർ ആൻഡ് റെസ്ക്യൂ സർവീസിനെ ആധുനികവൽക്കരിക്കുന്നതിൽ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. റോബോട്ടിക് ഫയർ ഫൈറ്റിംഗ് വെഹിക്കിൾ, അണ്ടർ വാട്ടർ ഡ്രോൺ, അഡ്വാൻസ്ഡ് റെസ്ക്യൂ ടെൻഡർ തുടങ്ങി അത്യാധുനിക സജ്ജീകരണങ്ങൾ ഇപ്പോൾ സേനയ്ക്കുണ്ട്. 2018-ലെ പ്രളയത്തിന് ശേഷം ജലാശയങ്ങളിലെ രക്ഷാപ്രവർത്തനത്തിനായി ഫോർട്ട് കൊച്ചി കേന്ദ്രീകരിച്ച് പ്രത്യേക പരിശീലന കേന്ദ്രം ആരംഭിച്ചതായും ഏത് അടിയന്തര സാഹചര്യവും നേരിടാൻ സേന സജ്ജമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

​നാടിന്റെ സ്വപ്നം യാഥാർത്ഥ്യമായി

നേര്യമംഗലത്ത് അഗ്നിരക്ഷാ നിലയം വേണമെന്നത് കവളങ്ങാട്, കുട്ടമ്പുഴ അടക്കമുള്ള മലയോര മേഖലയിലെ ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു. ഇതിനു മുൻപ് കോതമംഗലം, അടിമാലി എന്നിവിടങ്ങളിൽ നിന്നാണ് സേന എത്തിയിരുന്നത്. പുതിയ സ്റ്റേഷൻ യാഥാർത്ഥ്യമായതോടെ ഈ മേഖലയിലെ രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാകും.

​ആന്റണി ജോൺ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും ശിലാഫലകം അനാച്ഛാദനം ചെയ്യുകയും ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.