വാഴ’ക്ക് ശേഷം ആനന്ദ് മേനൻ മഞ്ജു വാര്യർ ചിത്രം ‘ഹാപ്പിലൂപ്പ്’ ആദ്യഘട്ട ചിത്രീകരണം പൂർത്തിയായി
മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന ‘ഹാപ്പിലൂപ്പ്’ എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പാക്കപ്പായി. മൂവി ബക്കറ്റിന്റെ ബാനറിൽ ബിനീഷ് ചന്ദ്രനാണ് ചിത്രം നിർമ്മിക്കുന്നത്
മഞ്ജു വാര്യരുടെ “ഹാപ്പിലൂപ്പ് “ ആദ്യഘട്ട ചിത്രീകരണം പൂർത്തിയായി
കൊച്ചി: പ്രശസ്ത താരം മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ഹാപ്പിലൂപ്പ് ” (Happy Loop) ആദ്യഘട്ട ചിത്രീകരണം പൂർത്തിയായി. ‘ഗൗതമന്റെ രഥം’, ‘വാഴ 1’ എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്കുശേഷം ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
മലയാളത്തിലെ പ്രമുഖ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മുകേഷ്, ജെ പി തുമിനാട്, മധു വാര്യർ, വി കെ പ്രകാശ്, നീരജ രാജേന്ദ്രൻ, നിധിന്യ, അനു, നിഷാന്ത് സാഗർ, ആതിര രാജീവ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മൂവി ബക്കറ്റിന്റെ ബാനറിൽ ബിനീഷ് ചന്ദ്രൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ആഷിഖ് ഐമർ ആണ്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്:
ഛായാഗ്രഹണം: ഗൗതം ശങ്കർ
എഡിറ്റർ: കണ്ണൻ മോഹൻ
സംഗീതം: ഇലക്ട്രോണിക് കിളി, പാർവതീഷ് പ്രദീപ്
പ്രൊഡക്ഷൻ ഡിസൈനർ: ക്രിപേഷ് അയ്യപ്പൻകുട്ടി
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അനീഷ് സി സലിം
പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്
ചീഫ് അസോസിയേറ്റ്: ബിനു ജി നായർ
മേക്കപ്പ്: റോണക്‌സ് സേവ്യർ
വസ്ത്രാലങ്കാരം: ലിജി പ്രേമൻ
വി എഫ് എക്സ്: പ്രോമൈസ്
സ്റ്റിൽസ്: രോഹിത് കെ സുരേഷ്
പോസ്റ്റർ ഡിസൈൻ: റോസ്റ്റഡ് പേപ്പർ
ടൈറ്റിൽ ഡിസൈൻ: ഡെല്ലു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
