ദുരൂഹതകൾ ഒളിപ്പിച്ച സംഭവം അധ്യായം ഒന്ന് മാർച്ച് ആറിന് തിയേറ്ററുകളിലേക്ക്
കാടിന്റെ നിഗൂഢതകളിലേക്ക് വാതിൽ തുറന്ന് സംഭവം അധ്യായം ഒന്ന് . അസ്കർ അലിയും വിനീത് കുമാറും ഒന്നിക്കുന്ന മിസ്റ്ററി ഫാന്റസി ത്രില്ലർ മാർച്ച് 6 ന് ബിഗ് സ്ക്രീനിൽ
ദുരൂഹതകൾ ഒളിപ്പിച്ച 'സംഭവം അധ്യായം ഒന്ന്' മാർച്ച് ആറിന് തിയേറ്ററുകളിലേക്ക്; ആവേശമായി ട്രെയിലർ!
കൊച്ചി: പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മിസ്റ്ററി ഫാന്റസി ത്രില്ലർ 'സംഭവം അധ്യായം ഒന്ന്' റിലീസ് തീയതി പ്രഖ്യാപിച്ചു. പൂർണ്ണമായും കാടിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം വരും മാസം മാർച്ച് ആറിന് പ്രദർശനത്തിനെത്തും. നല്ല സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജിത്തു സതീശൻ മംഗലത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം, നേരത്തെ ശ്രദ്ധേയമായ 'സംഭവം' എന്ന ഷോർട്ട് ഫിലിമിനെ ആസ്പദമാക്കിയുള്ളതാണ്.
അസ്കർ അലി, വിനീത് കുമാർ, സിദ്ധാർത്ഥ് ഭരതൻ, സെന്തിൽ കൃഷ്ണ, അസിം ജമാൽ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മികച്ച ആക്ഷൻ രംഗങ്ങളും സസ്പെൻസും നിറഞ്ഞ ഈ ചിത്രം മലയാളി പ്രേക്ഷകർക്ക് ഒരു പുതിയ ദൃശ്യാനുഭവം സമ്മാനിക്കുമെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.
നവീൻ ഊട്ടയാണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർ. നവീൻ നജോസ് ഛായഗ്രഹണവും അർജുൻ പ്രകാശ് എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. ഗോഡ്വിൻ തോമസിന്റെ പശ്ചാത്തല സംഗീതവും വിഷ്ണു ഗോവിന്ദിന്റെ ഓഡിയോഗ്രഫിയും ചിത്രത്തിന് കരുത്തേകും. മേക്കപ്പ് രംഗത്തെ പ്രഗത്ഭൻ പട്ടണം റഷീദും വസ്ത്രാലങ്കാരത്തിൽ സമീറ സനീഷും തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. പാലക്കാട്, തിരുവനന്തപുരം, വൈക്കം, വെള്ളൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ

