കേരളത്തിലെ ആദ്യ പുകയിലരഹിത ഗ്രാമമായി കീഴ്‌മാട് ചരിത്രനേട്ടം
കേന്ദ്ര മാനദണ്ഡങ്ങൾ പാലിച്ച് 150 ൽ 144 മാർക്ക് നേടിയാണ് കീഴ്‌മാട് ഗ്രാമപഞ്ചായത്ത് കേരളത്തിലെ ആദ്യ പുകയിലരഹിത ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ടത്.
കീഴ്‌മാട് ചരിത്രത്തിലേക്ക് കേരളത്തിലെ ആദ്യ പുകയിലരഹിത ഗ്രാമമായി പ്രഖ്യാപിച്ചു
എറണാകുളം: സംസ്ഥാനത്തെ ആദ്യ പുകയിലരഹിത ഗ്രാമമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കീഴ്‌മാട് ഗ്രാമപഞ്ചായത്ത്. കേന്ദ്ര സർക്കാരിന്റെ മാനദണ്ഡപ്രകാരം 150-ൽ 144 മാർക്ക് കരസ്ഥമാക്കിയാണ് കീഴ്‌മാട് ഈ അഭിമാനകരമായ നേട്ടത്തിന് അർഹമായത്. കീഴ്‌മാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ബെന്നി ബഹനാൻ എം.പി. ഔദ്യോഗിക പ്രഖ്യാപനം നിർവ്വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പുകയിലയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ജനങ്ങളിൽ കൃത്യമായ അവബോധം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വിദ്യാലയങ്ങളുടെ 100 വാര ചുറ്റളവിൽ പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന തടയുക, 18 വയസ്സിൽ താഴെയുള്ളവർക്ക് ഇവ ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കുക, പൊതുസ്ഥലങ്ങളിലെ പുകവലി തടയുക തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ പഞ്ചായത്തിൽ ശക്തമായി നടപ്പിലാക്കി. നിയമലംഘകരിൽ നിന്ന് 14,800 രൂപ പിഴയിനത്തിൽ ഈടാക്കി.
കുടുംബശ്രീ, ഹരിതകർമ്മസേന, ആശാപ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, ജനപ്രതിനിധികൾ, വ്യാപാരികൾ, ആരോഗ്യപ്രവർത്തകർ എന്നിവരുടെ ഏകോപിതമായ പ്രവർത്തനമാണ് ഈ വിജയത്തിന് പിന്നിൽ. സിനിമാതാരം സാജു കൊടിയനായിരുന്നു പദ്ധതിയുടെ പഞ്ചായത്തുതല അംബാസഡർ. തുടർച്ചയായി രണ്ടു വട്ടം 'ടി.ബി മുക്ത്' അവാർഡും കീഴ്‌മാട് കരസ്ഥമാക്കിയിട്ടുണ്ട്.
ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷാഹിർഷ ആർ. റിപ്പോർട്ട് അവതരിപ്പിച്ചു. സാജു കൊടിയൻ മുഖ്യപ്രഭാഷണം നടത്തുകയും പദ്ധതിയുടെ ലോഗോ ബെന്നി ബഹനാൻ എം.പി, പഞ്ചായത്ത് പ്രസിഡന്റ് സാജു മത്തായിക്ക് നൽകി പ്രകാശനം ചെയ്യുകയും ചെയ്തു. എൻ.എച്ച്.എം സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. ഹനീഷ് എം.എം. പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മികച്ച പ്രവർത്തനം കാഴ്ചവെച്ച കീഴ്‌മാട് കുടുംബാരോഗ്യകേന്ദ്രത്തിനും ഹെൽത്ത് ഇൻസ്പെക്ടർ സിറാജ് എം.ഐ.ക്കും ഉപഹാരങ്ങൾ വിതരണം ചെയ്തു.
കേരളത്തിലെ ആദ്യ പുകയിലരഹിത ഗ്രാമമായി കീഴ്‌മാട് ചരിത്രനേട്ടം
ടൈറ്റാൻസ് ട്രെയിലർ പുറത്തിറങ്ങി ജയസൂര്യയും വിനായകനും ഒന്നിക്കുന്നു
ആരംഭം ഒരു അൽബാനിയോ കഥ ഓഡിയോ പ്രകാശനം മന്ത്രി മോൻസ് ജോസഫ് നിർവ്വഹിച്ചു
കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം:സിനിമയുടെ പൂജ തൃശ്ശൂരിൽ നടന്നു
പെരിയാറിൽ നിന്ന് മണൽ കടത്തൽ ലോറിയും ഡ്രൈവറും പോലീസിന്റെ പിടിയിൽ
ആമ്പത്തോട് പാലം നിർമാണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് വി. ഡി. സതീശൻ