മുസിരിസ് പദ്ധതി അന്താരാഷ്ട്ര ഹെറിറ്റേജ് ടൂറിസം കേന്ദ്രമാക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ
മുസിരിസ് പൈതൃക പദ്ധതിയെ അന്താരാഷ്ട്ര ഹെറിറ്റേജ് ടൂറിസം കേന്ദ്രമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പുതിയ ബോട്ട് സർവീസുകളും വാട്ടർ സ്‌പോർട്‌സ് സൗകര്യങ്ങളും പറവൂരിലും കൊടുങ്ങല്ലൂരിലും ആരംഭിക്കും.
മുസിരിസ് പദ്ധതിയെ അന്താരാഷ്ട്ര ഹെറിറ്റേജ് ടൂറിസം കേന്ദ്രമാക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ
നോർത്ത് പറവൂർ: മുസിരിസ് പൈതൃക പദ്ധതിയെ അന്താരാഷ്ട്ര തലത്തിലുള്ള ഹെറിറ്റേജ് ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നിലവിലെ ബോട്ട് സർവീസുകളും കയാക്കിംഗ് സൗകര്യങ്ങളും കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നോർത്ത് പറവൂർ തട്ടുകടവ് ബോട്ട് ജെട്ടിയിൽ മുസിരിസ് ജലയാനങ്ങളുടെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏഴിക്കര, കോട്ടപ്പുറം, അഴീക്കോട് തുടങ്ങി വിവിധ നിയോജകമണ്ഡലങ്ങളിലെ ബീച്ചുകളിലേക്കും ജലപാതകളിലേക്കും ബോട്ട് സർവീസുകൾ വികസിപ്പിക്കും. കൊടുങ്ങല്ലൂർ, അഴീക്കോട്, കൈപ്പമംഗലം, വൈപ്പിൻ മേഖലകളെ ബന്ധിപ്പിച്ചായിരിക്കും പുതിയ റൂട്ടുകൾ. ഗോതുരുത്തിലെ ചവിട്ടുനാടക കലാകേന്ദ്രം, പരമ്പരാഗത ഭക്ഷണശാലകൾ എന്നിവയുടെ വികസനത്തിനൊപ്പം പുതിയ മ്യൂസിയങ്ങളും വാട്ടർ സ്‌പോർട്‌സ് കേന്ദ്രങ്ങളും ആരംഭിക്കും.
സഞ്ചാരികൾക്കായി പ്രമുഖ ഹോട്ടൽ ഗ്രൂപ്പുകളുമായി സഹകരിച്ച് പറവൂരിലും കൊടുങ്ങല്ലൂരിലും പുതിയ സ്റ്റാർ ഹോട്ടലുകളും റെസ്റ്റോറന്റുകളും സജ്ജമാക്കും. ഇത് തദ്ദേശീയർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2000 വർഷത്തെ വിദേശ വ്യാപാര പൈതൃകമുള്ള ഈ പ്രദേശത്ത്, പാലിയം നാലുകെട്ട്, ഡച്ച് പാലസ് തുടങ്ങിയ ചരിത്ര സ്മാരകങ്ങൾ നിലവിൽ മ്യൂസിയങ്ങളായി സംരക്ഷിച്ചു വരുന്നുണ്ട്.
മുസിരിസ് പദ്ധതിയെ ലോകത്തിന് തന്നെ മാതൃകയാക്കി മാറ്റുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി നിർത്തിവെച്ചിരുന്ന ബോട്ട് സർവീസുകൾ സമയബന്ധിതമായി പുനരാരംഭിക്കാൻ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ ഹൈബി ഈഡൻ എം.പി. മുഖ്യാതിഥിയായിരുന്നു. കെ.കെ. വത്സരാജ് എം.എൽ.എ, നോർത്ത് പറവൂർ നഗരസഭ ചെയർപേഴ്സൺ രമേശ് ഡി. കുറുപ്പ്, വൈസ് ചെയർപേഴ്സൺ ലൈജി ബിജു, ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടർ എം. അഞ്ജന, മുസിരിസ് പ്രോജക്ട്സ് ലിമിറ്റഡ് എം.ഡി. കെ.എസ്. ഷൈൻ തുടങ്ങിയവർ പങ്കെടുത്തു.
മുസിരിസ് പദ്ധതി അന്താരാഷ്ട്ര ഹെറിറ്റേജ് ടൂറിസം കേന്ദ്രമാക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ
കേരളത്തിലെ ആദ്യ പുകയിലരഹിത ഗ്രാമമായി കീഴ്മാട് ചരിത്രനേട്ടം
ടൈറ്റാൻസ് ട്രെയിലർ പുറത്തിറങ്ങി ജയസൂര്യയും വിനായകനും ഒന്നിക്കുന്നു
ആരംഭം ഒരു അൽബാനിയോ കഥ ഓഡിയോ പ്രകാശനം മന്ത്രി മോൻസ് ജോസഫ് നിർവ്വഹിച്ചു
കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം:സിനിമയുടെ പൂജ തൃശ്ശൂരിൽ നടന്നു