കായിക മേഖലയിൽ 5000 കോടിയുടെ വികസനം മന്ത്രി വി. അബ്ദുറഹിമാൻ
കേരളത്തിലെ കായിക മേഖലയിൽ 5000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കിയതായി മന്ത്രി വി. അബ്ദുറഹിമാൻ കൽപ്പറ്റയിൽ പറഞ്ഞു.
കായിക മേഖലയിൽ 5000 കോടിയുടെ വികസനം; വയനാടിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇൻഡോർ സ്റ്റേഡിയം
കൽപ്പറ്റ: കേരളത്തിലെ കായിക മേഖലയിൽ 5000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പിലാക്കിയതായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. വയനാട് കൽപ്പറ്റയിലെ ഓംകാരനാഥൻ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കായിക സാക്ഷരത ഉറപ്പാക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രത്യേക ഫണ്ട് അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
കായിക രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യത്ത് ആദ്യമായി പഞ്ചായത്ത് തലത്തിൽ സ്‌പോർട്‌സ് കൗൺസിലുകൾ രൂപീകരിച്ചത് കേരളമാണ്. സംസ്ഥാനത്തെ 830 പഞ്ചായത്തുകളിൽ ഇതിനോടകം കൗൺസിലുകൾ നിലവിൽ വന്നു. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ 24 സിന്തറ്റിക് ട്രാക്കുകൾ നിർമ്മിച്ചതായും 32 മുനിസിപ്പൽ സ്റ്റേഡിയങ്ങൾ പൂർത്തിയാക്കിയതായും മന്ത്രി വ്യക്തമാക്കി.
വയനാടിന്റെ കായിക കുതിപ്പിന് കരുത്തേകാൻ 42 കോടി രൂപ ചെലവഴിച്ചാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇൻഡോർ സ്റ്റേഡിയം സജ്ജമാക്കിയിരിക്കുന്നത്. 2030-ലെ കോമൺവെൽത്ത് ഗെയിംസ് ലക്ഷ്യമിട്ട് താരങ്ങൾക്ക് മികച്ച പരിശീലനം നൽകാൻ ഈ സ്റ്റേഡിയം സഹായകമാകും. മിന്നുമണി, സജന സജീവൻ തുടങ്ങിയ താരങ്ങൾ ജില്ലയുടെ അഭിമാനമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
5000 പേർക്കിരിക്കാവുന്ന ഗ്യാലറി, രണ്ട് നീന്തൽകുളങ്ങൾ, വി.ഐ.പി ലോഞ്ച് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളാണ് സ്റ്റേഡിയത്തിലുള്ളത്. ചടങ്ങിൽ ടി. സിദ്ദിഖ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകൾക്കുള്ള സ്പോർട്സ് കിറ്റുകളും മന്ത്രി വിതരണം ചെയ്തു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
