ശക്തമായ സുരക്ഷയിൽ മൂവാറ്റുപുഴയിലെ വോട്ടിങ് യന്ത്രങ്ങൾ
ശക്തമായ സുരക്ഷയിൽ മൂവാറ്റുപുഴയിലെ വോട്ടിങ് യന്ത്രങ്ങൾ സ്ട്രോങ് റൂമുകൾ 13-ന് മാത്രം തുറക്കും
ശക്തമായ സുരക്ഷയിൽ മൂവാറ്റുപുഴയിലെ വോട്ടിങ് യന്ത്രങ്ങൾ; സ്ട്രോങ് റൂമുകൾ 13-ന് മാത്രം തുറക്കും
മൂവാറ്റുപുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് വിജയകരമായി പൂർത്തിയായതിന് പിന്നാലെ വോട്ടിങ് യന്ത്രങ്ങൾ അതീവ സുരക്ഷയോടെ സ്ട്രോങ് റൂമുകളിലേക്ക് മാറ്റി. വോട്ടെണ്ണൽ നടക്കുന്ന ഡിസംബർ 13 വരെ യന്ത്രങ്ങൾ കനത്ത സുരക്ഷാ വലയത്തിലായിരിക്കും.
മൂവാറ്റുപുഴ നഗരസഭയിലെ പോളിങ് ബൂത്തുകളിൽ നിന്നുള്ള വോട്ടിങ് യന്ത്രങ്ങൾ നഗരസഭാ കാര്യാലയത്തിൽ ഒരുക്കിയ സ്ട്രോങ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്. അതേസമയം, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിലെ എട്ട് പഞ്ചായത്തുകളായ ആയവന, ആരക്കുഴ, ആവോലി, കല്ലൂർക്കാട്, മാറാടി, മഞ്ഞള്ളൂർ, പായിപ്ര, വാളകം എന്നിവിടങ്ങളിലെ വോട്ടിങ് യന്ത്രങ്ങൾ നിർമല ഹൈസ്കൂളിൽ സജ്ജമാക്കിയ സ്ട്രോങ് റൂമിലാണ് സൂക്ഷിച്ചിട്ടുള്ളത്.
വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രത്യേക ഇരുമ്പ് പെട്ടിക്കുള്ളിലാക്കി, പ്രത്യേക വാഹനങ്ങളിലാണ് വോട്ടിങ് യന്ത്രങ്ങൾ സ്ട്രോങ് റൂമുകളിലേക്ക് എത്തിച്ചത്. ഇവിടെ പോലീസ് കർശന സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സ്ട്രോങ് റൂമുകളുടെ സുരക്ഷ ഉറപ്പാക്കാൻ 24 മണിക്കൂറും വിഡിയോ റിക്കോർഡിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണൽ ദിനമായ 13-ന് രാവിലെ മാത്രമാണ് ഈ സ്ട്രോങ് റൂമുകൾ തുറക്കുക.

