അറിവുകൾ നിരന്തരം അപ്‌ഡേറ്റ് ചെയ്യപ്പെടണം ടെക്കോൺ 26 ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ
മാറുന്ന പുതിയ കാലത്തിനനുസരിച്ച് അറിവുകൾ നിരന്തരം അപ്‌ഡേറ്റ് ചെയ്യപ്പെടണമെന്ന് വി.ഡി. സതീശൻ. കാക്കനാട് നടന്ന ടെക്കോൺ 26 ടെക്നോളജി കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറിവുകൾ നിരന്തരം അപ്‌ഡേറ്റ് ചെയ്യപ്പെടണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ടെക്കോൺ 26’ ടെക്നോളജി കോൺഫറൻസ് ഉദ്ഘാടനം ചെയ്തു
കൊച്ചി: ലോകത്ത് ഓരോ നിമിഷവും പുതിയ അറിവുകൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും, അതിവേഗം മാറുന്ന പുതിയ കാലത്തിനനുസരിച്ച് അറിവുകൾ നിരന്തരം അപ്‌ഡേറ്റ് ചെയ്യപ്പെടേണ്ടത് ഇന്നത്തെ തലമുറയുടെ ഏറ്റവും വലിയ വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. 'കാക്കനാട് കിൻഫ്ര കൺവെൻഷൻ സെൻ്ററിൽ നടന്ന 'ടെക്കോൺ 26' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നമ്മൾ ജീവിക്കുന്നത് ഒരു വൈജ്ഞാനിക വിപ്ലവത്തിന്റെ കാലഘട്ടത്തിലാണ് മുമ്പ് പഠിക്കുമ്പോൾ ഒരു പുതിയ അറിവ് കിട്ടണമെങ്കിൽ ലൈബ്രറിയിൽ പോകുകയോ, അധ്യാപകനെ കാണുകയോ വേണം. ചിലപ്പോൾ നമ്മൾ അന്വേഷിക്കുന്ന കാര്യം കിട്ടിക്കൊള്ളണമെന്നുമില്ല. പക്ഷേ പുതിയ തലമുറയ്ക്ക് ഏതു കാര്യത്തെക്കുറിച്ചുള്ള വിവരവും വിരൽത്തുമ്പിൽ ലഭിക്കും .എനിക്ക് എന്തെങ്കിലും ഒരു വസ്തുതാപരമായ പിഴവ് വന്നാൽ നിങ്ങൾക്ക് ഇൻ്റർനെറ്റിൽ നോക്കി തെറ്റാണെന്ന് ഉടൻ കണ്ടുപിടിക്കാൻ സാധിക്കും.
മനുഷ്യന്റെ എല്ലാ പരിണാമ ദിശകളിലും പുതിയ അറിവുകൾ ഉണ്ടായിട്ടുണ്ട്, ആ വേഗതയിലല്ല ഇപ്പോൾ അറിവുകൾ ഉണ്ടാകുന്നത്. അത്ഭുതകരമായ വേഗതയിലാണ് പുതിയ അറിവുകൾ ഉണ്ടാകുന്നത്. നമ്മൾ ഇവിടെയിരിക്കുമ്പോൾ ലോകത്തിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ, സർവ്വകലാശാലകളിൽ, വ്യത്യസ്തമായ വിഷയങ്ങളിൽ, ഗവേഷണം നടക്കുകയാണ്. ഓരോ നിമിഷവും പുതിയ അറിവുകൾ ലോകത്തെ മുഴുവൻ മാറ്റിക്കൊണ്ടിരിക്കുകയാണ്.
ഈ ദശകത്തിന്റെ അവസാനത്തോടെ കൃത്രിമബുദ്ധി മനുഷ്യന്റെ ബുദ്ധിശക്തിക്കൊപ്പം എത്തുമെന്ന റേ കുർസ്‌വീലിന്റെ "ദി സിംഗുലാരിറ്റി ഈസ് നിയർ" എന്ന പുസ്തകത്തിലെ പ്രവചനങ്ങളും, യുവൽ നോവാ ഹരാരിയുടെ "ഹോമോ ഡിയൂസ്, സാപിയൻസ്" എന്നീ പുസ്തകങ്ങളിലെ മെഡിക്കൽ സയൻസിന്റെയും എ.ഐയുടെയും മുന്നേറ്റത്തെക്കുറിച്ചുള്ള വീക്ഷണങ്ങളും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു. ഭാവിയിൽ എ.ഐയുടെയും നാനോ ടെക്നോളജിയുടെയും സഹായത്തോടെ രോഗനിർണ്ണയത്തിലും ചികിത്സയിലും വൻ വിപ്ലവങ്ങൾ സംഭവിക്കുമെന്നും മനുഷ്യന്റെ ആയുസ്സ് വലിയതോതിൽ വർദ്ധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
.നിർമ്മിത ബുദ്ധി , ക്വാണ്ടം കമ്പ്യൂട്ടിങ്, മെഷീൻ ലേണിങ്, സെമികണ്ടക്ടർ, റോബോട്ടിക് ടെക്നോളജി തുടങ്ങിയ അത്യാധുനിക വിഷയങ്ങളിലാണ് കോൺഫറൻസിൽ ചർച്ചകൾ നടക്കുന്നത്.അറിവ് നേടാനുള്ള നിരന്തരമായ അന്വേഷണമാണ് ജീവിതമെന്നും, പുതിയ തലമുറയ്ക്ക് മുന്നിൽ ഇത്തരം ഭാവി സാങ്കേതികവിദ്യകളെക്കുറിച്ചുള്ള അറിവുകൾ എത്തിക്കുന്ന ഇത്തരം ചർച്ചകൾ സ്വാഗതാർഹമാണ്. വിവര സാങ്കേതികവിദ്യ വിരൽത്തുമ്പിൽ ലഭ്യമാകുന്ന ഇക്കാലത്ത്, പുതിയ ആശയങ്ങളെയും സാങ്കേതികവിദ്യകളെയും കുറിച്ച് സംവേദിക്കാൻ ഇത്രയും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ചർച്ച സംഘടിപ്പിച്ച സംഘാടകരുടെ നടപടി അഭിനന്ദനാർഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദീൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫിഷറീസ് വകുപ്പ് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ, ഹാരിസ് ബീരാൻ എം.പി, രമേഷ് പിഷാരടി എം എൽ എ, ഷറഫുദീൻ പിലാക്കാട്, എൻ വി സി അഹമദ്, തുടങ്ങിയവർ പങ്കെടുത്തു.