ജനപ്രിയ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്

ജനപ്രിയ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ് നാളെ ഉറ്റുനോക്കി കേരളം ​രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെയും ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ആറാമത്തെയും ബജറ്റ് നാളെ രാവിലെ 9 മണിക്ക് നിയമസഭയിൽ അവതരിപ്പിക്കും.

ജനപ്രിയ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്
ജനപ്രിയ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ് നാളെ

ജനപ്രിയ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ് നാളെ; ഉറ്റുനോക്കി കേരളം

​തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെയും ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ആറാമത്തെയും ബജറ്റ് നാളെ രാവിലെ 9 മണിക്ക് നിയമസഭയിൽ അവതരിപ്പിക്കും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബജറ്റായതിനാൽ വൻ ജനകീയ പ്രഖ്യാപനങ്ങളാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.

​ക്ഷേമ പെൻഷൻ വർധന, ശമ്പള പരിഷ്കരണം, പുതിയ പെൻഷൻ പദ്ധതി തുടങ്ങിയ സുപ്രധാന തീരുമാനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് സൂചന. തുടർച്ചയായ മൂന്നാം ഭരണം ലക്ഷ്യമിട്ടുള്ള ഒരു സമ്പൂർണ്ണ ബജറ്റാകും ഇത്. കഴിഞ്ഞ പത്തു വർഷത്തെ സർക്കാരിന്റെ നേട്ടങ്ങൾ എടുത്തുപറയുന്നതിനൊപ്പം വികസന മുന്നേറ്റങ്ങളും ബജറ്റിൽ അക്കമിട്ടു നിരത്തും.

​കേന്ദ്ര ബജറ്റിന് മുൻപായി സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത് ചില സാങ്കേതിക വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാന്റ്, വിവിധ കേന്ദ്ര വിഹിതങ്ങൾ എന്നിവയുടെ കാര്യത്തിൽ നിലവിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് വന്നതിന് ശേഷം മാത്രമേ ഈ കണക്കുകളിൽ വ്യക്തത വരികയുള്ളൂ. സർക്കാരിന്റെ സാമ്പത്തിക വളർച്ച വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് നിയമസഭയിൽ വെക്കും. ബജറ്റ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെ സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ വിപുലമായ പ്രചാരണ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.