പുഴയിലേക്ക് മാലിന്യം ഒഴുക്കി തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിക്ക് പിഴ
പുഴയിലേക്ക് മാലിന്യം ഒഴുക്കി തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിക്ക് 50,000 രൂപ പിഴ ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
പുഴയിലേക്ക് മാലിന്യം ഒഴുക്കി; തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിക്ക് 50,000 രൂപ പിഴ
തൊടുപുഴ: നഗരമധ്യത്തിലൂടെ ഒഴുകുന്ന തൊടുപുഴയാറിലേക്ക് മലിനജലം ഒഴുക്കിവിട്ട സ്വകാര്യ ആശുപത്രിക്കെതിരെ നഗരസഭയുടെ കർശന നടപടി. തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിക്കാണ് നഗരസഭ 50,000 രൂപ പിഴ ചുമത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ആശുപത്രിയിലെ മാലിന്യ നിർമാർജന പ്ലാന്റ് കഴുകിയ വെള്ളം നേരിട്ട് പുഴയിലേക്ക് ഒഴുക്കിവിട്ടത്.
സമീപത്തെ കുളിക്കടവിലടക്കം കറുത്ത നിറത്തിലുള്ള മലിനജലം കെട്ടിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാരും രാഷ്ട്രീയ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഇതിനെത്തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ഗുരുതരമായ വീഴ്ച കണ്ടെത്തിയത്.
സംഭവത്തിൽ ആശുപത്രിക്കെതിരെ വരും ദിവസങ്ങളിൽ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു. പുഴയോരത്ത് പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങളിലും പരിശോധന കർശനമാക്കാൻ നഗരസഭ തീരുമാനിച്ചിട്ടുണ്ട്.

