റവന്യൂ വകുപ്പിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഒഴിവ് ടൈപ്പിസ്റ്റുകൾക്ക് സുവർണ്ണാവസരം
ആലപ്പുഴ ജില്ലാ റവന്യൂ വകുപ്പിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലേക്ക് ടൈപ്പിസ്റ്റുകളിൽ നിന്നും തസ്തികമാറ്റം വഴി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂൺ 6.
ആലപ്പുഴ റവന്യൂ വകുപ്പിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഒഴിവ്; തസ്തികമാറ്റം വഴി അപേക്ഷിക്കാം
ആലപ്പുഴ: റവന്യൂ വകുപ്പിൽ ആലപ്പുഴ ജില്ലയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് - II (ശമ്പള സ്കെയിൽ: ₹27,900 - 63,700) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിലുള്ള ഒരു ഒഴിവിലേക്ക് തസ്തികമാറ്റം (By Transfer) വഴിയാണ് നിയമനം നടത്തുന്നത്.
ആലപ്പുഴ കളക്ടറേറ്റ് കാര്യാലയത്തിനു കീഴിൽ നിലവിൽ ജോലി ചെയ്തുവരുന്ന യോഗ്യതയുള്ള ടൈപ്പിസ്റ്റ് തസ്തികകളിലുള്ള ജീവനക്കാർക്കാണ് അപേക്ഷിക്കാൻ അവസരം.
താത്പര്യമുള്ള ജീവനക്കാർ നിശ്ചിത മാതൃകയിലുള്ള അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അതത് ഓഫിസ് മേധാവി മുഖേന സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ ജൂൺ ആറിന് മുൻപായി കളക്ടറേറ്റിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477-2251676, 2252580.
കരുതലോടെ നഗരസഭ മൂവാറ്റുപുഴയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു
കോതമംഗലം താലൂക്ക് ആശുപത്രിക്ക് എൻ.ക്യു.എ.എസ് അംഗീകാരം
മലയാളം സംവിധായകൻ എം. പത്മകുമാർ ബോളിവുഡിലേക്ക്
കേരളത്തിൽ പുതിയ ഗവർണർ ഓംപ്രകാശ് മാഥൂർ ചുമതലയേൽക്കും, രാജേന്ദ്ര ആർലേക്കർ തമിഴ്നാട്ടിലേക്ക്
ലൈംഗിക അതിക്രമങ്ങൾക്കിരയായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ബാലാവകാശ കമ്മീഷൻ
ഡിജിറ്റൽ യുഗത്തിൽ സ്ത്രീകൾക്ക് സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കണം അഡ്വ. പി. സതീദേവി 
