കലാമാമാങ്കത്തിന് കൊടിയിറങ്ങി എറണാകുളം ഉപജില്ലയ്ക്ക് ഓവറോൾ കിരീടം

37 ാമത് എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എറണാകുളം ഉപജില്ലയ്ക്ക് ഓവറോൾ കിരീടം; സ്കൂളുകളിൽ സെന്റ് തെരേസാസ് ഒന്നാമത്.

കലാമാമാങ്കത്തിന് കൊടിയിറങ്ങി എറണാകുളം ഉപജില്ലയ്ക്ക് ഓവറോൾ കിരീടം
എറണാകുളം റവന്യൂ ജില്ലാ കലോത്സവത്തിൽ 1011 പോയിന്റോടെ വിജയികളായ എറണാകുളം ഉപ ജില്ല ടീം
കലാമാമാങ്കത്തിന് കൊടിയിറങ്ങി എറണാകുളം ഉപജില്ലയ്ക്ക് ഓവറോൾ കിരീടം
കലാമാമാങ്കത്തിന് കൊടിയിറങ്ങി എറണാകുളം ഉപജില്ലയ്ക്ക് ഓവറോൾ കിരീടം

എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം: എറണാകുളം ഉപജില്ലയ്ക്ക് കിരീടം; സ്കൂളുകളിൽ സെന്റ് തെരേസാസ് ഒന്നാമത്

കോലഞ്ചേരി: നാലുദിവസം നീണ്ടുനിന്ന വാശിയേറിയ കലാമാമാങ്കത്തിന് ഒടുവിൽ 37-ാമത് എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ 1011 പോയിന്റുകളോടെ എറണാകുളം ഉപജില്ല ഓവറോൾ കിരീടം ചൂടി. സ്കൂൾ തലത്തിൽ 337 പോയിന്റുകൾ നേടി എറണാകുളം സെന്റ് തെരേസാസ് സി.ജി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഉപജില്ലാ വിഭാഗത്തിൽ 969 പോയിന്റോടെ ആലുവ രണ്ടാം സ്ഥാനത്തും 952 പോയിന്റോടെ നോർത്ത് പറവൂർ മൂന്നാം സ്ഥാനത്തുമെത്തി. മറ്റു ഉപജില്ലകളുടെ പോയിന്റ് നില: പെരുമ്പാവൂർ (811), മൂവാറ്റുപുഴ (798), മട്ടാഞ്ചേരി (778), അങ്കമാലി (770), തൃപ്പൂണിത്തുറ (770), വൈപ്പിൻ (727), കോലഞ്ചേരി (724), കോതമംഗലം (545), പിറവം (480), കൂത്താട്ടുകുളം (448), കല്ലൂർക്കാട് (278).

സ്കൂൾ അടിസ്ഥാനത്തിൽ ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഇ.എം.എച്ച്.എസ് (320 പോയിന്റ്) രണ്ടാം സ്ഥാനവും മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് (248 പോയിന്റ്) മൂന്നാം സ്ഥാനവും നേടി. വൈപ്പിൻ എടവനക്കാട് ഹിദായത്തുൽ ഇസ്ലാം എച്ച്.എസ്.എസ് (209), നോർത്ത് പറവൂർ എസ്.എൻ.വി സംസ്കൃതം എച്ച്.എസ്.എസ് (185) എന്നിവരാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ.

ഈ മാസം 24-ന് ആരംഭിച്ച് പ്രധാന വേദിയായ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് എച്ച്.എസ്.എസ് ഉൾപ്പെടെ 14 വേദികളിലായി നടന്ന മേളയിൽ പതിനാലായിരത്തോളം വിദ്യാർത്ഥികളാണ് മാറ്റുരച്ചത്.

സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു. കുന്നത്തുനാട് എം.എൽ.എ വി.പി. സജീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ സ്വാഗതം ആശംസിച്ചു. ചലച്ചിത്ര താരം ടിനി ടോം ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.

പഞ്ചായത്ത് പ്രസിഡന്റുമാരായ ഷൈജ റെജി, എ.പി. കുഞ്ഞുമുഹമ്മദ്, കെ. ശാരദ, ജിൻസി അജി, റെജി വർഗീസ്, ജില്ലാ പഞ്ചായത്ത് അംഗം സുജിത്ത് പോൾ, എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, കോലഞ്ചേരി എ.ഇ.ഒ പി.ആർ. മേഖല, സെന്റ് പീറ്റേഴ്സ് എച്ച്.എസ്.എസ് മാനേജർ മാത്യു പി. പോൾ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ. അജിത, വിവിധ സബ് കമ്മിറ്റി കൺവീനർമാർ എന്നിവർ സമാപന സമ്മേളനത്തിൽ സംബന്ധിച്ചു.