ആറുമാസമാസം റേഷൻ കൈപ്പറ്റിയില്ലെങ്കിൽ കാർഡ് അസാധുവാകും
സംസ്ഥാനത്ത് സ്മാർട്ട് പി.ഡി.എസ് നടപ്പാക്കുന്നതിന്റെ ഭാഗമായി റേഷൻ കൈപ്പറ്റാത്ത കാർഡുകൾ ഡീആക്ടിവേറ്റ് ചെയ്യുന്നു. ഇ കെവൈസി പൂർത്തിയാക്കാൻ 3 മാസം സമയപരിധി.
റേഷൻ വാങ്ങാത്തവർ ശ്രദ്ധിക്കുക: 6 മാസം റേഷൻ കൈപ്പറ്റിയില്ലെങ്കിൽ കാർഡ് അസാധുവാകും eKYC ഉടൻ പൂർത്തിയാക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിതരണ സംവിധാനം കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന 'സ്മാർട്ട് പി.ഡി.എസ്' (Smart PDS) പദ്ധതി വഴി റേഷൻ കാർഡ് മാനദണ്ഡങ്ങളിൽ കർശന നിയന്ത്രണങ്ങളുമായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്. തുടർച്ചയായി ആറുമാസമായി റേഷൻ വിഹിതം കൈപ്പറ്റാത്ത കാർഡുകൾ ‘സൈലന്റ് റേഷൻ കാർഡുകൾ’ (Silent Ration Cards) ആയി കണ്ടെത്തി ഡീആക്ടിവേറ്റ് ചെയ്യുമെന്ന് വകുപ്പ് അറിയിച്ചു.
ഡീആക്ടിവേറ്റ് ചെയ്യപ്പെടുന്ന കാർഡുകളിലെ മുഴുവൻ ഗുണഭോക്താക്കളും മൂന്ന് മാസത്തിനകം eKYC നടപടികൾ പൂർത്തിയാക്കിയാൽ മാത്രമേ കാർഡുകൾ വീണ്ടും ആക്ടിവേറ്റ് ചെയ്തു നൽകുകയുള്ളൂ. നിശ്ചിത സമയപരിധിക്കുള്ളിൽ eKYC പൂർത്തിയാക്കാത്ത പക്ഷം ഇത്തരം കാർഡുകൾ പൂർണ്ണമായും അസാധുവാക്കി പൊതുവിതരണ വകുപ്പിന്റെ ഡാറ്റാബേസിൽ നിന്ന് നീക്കം ചെയ്യും.
ഒന്നിലധികം കാർഡുകളിൽ പേരുള്ളവർക്കും മുന്നറിയിപ്പ്
ഒന്നിലധികം റേഷൻ കാർഡുകളിൽ പേര് ഉൾപ്പെട്ടിട്ടുള്ള ഗുണഭോക്താക്കൾ മൂന്ന് മാസത്തിനകം eKYC പൂർത്തിയാക്കി, അവർക്ക് ആവശ്യമായ നിലനിർത്തേണ്ട കാർഡ് തിരഞ്ഞെടുക്കേണ്ടതാണ്. തുടർന്ന് മറ്റ് കാർഡുകളിൽ നിന്ന് തങ്ങളുടെ പേര് നീക്കം ചെയ്യാനുള്ള നടപടികളും സ്വീകരിക്കണം. നിശ്ചിത സമയപരിധിക്കുള്ളിൽ ഈ നടപടികൾ പൂർത്തിയാക്കാത്ത പക്ഷം അത്തരം കാർഡുകളും ഗുണഭോക്തൃ വിവരങ്ങളും സിസ്റ്റത്തിൽ നിന്ന് ഒഴിവാക്കും.
സ്മാർട്ട് പി.ഡി.എസ് പദ്ധതി പൂർണ്ണമായി നടപ്പാക്കുന്നതോടെ ഇത് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ഗുണഭോക്താക്കളെ അറിയിക്കുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ വ്യക്തമാക്കി. റേഷൻ ആനുകൂല്യങ്ങൾ തടസ്സമില്ലാതെ തുടർന്നും ലഭിക്കുന്നതിന് എല്ലാ ഉപഭോക്താക്കളും സമയബന്ധിതമായി eKYC ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തിയാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു
ആറുമാസമാസം റേഷൻ കൈപ്പറ്റിയില്ലെങ്കിൽ കാർഡ് അസാധുവാകും
കാലവർഷക്കെടുതി ആലപ്പുഴയ്ക്ക് 80.07 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ
നാടിന് തണലായി സ്മാർട്ട് സേവനങ്ങൾ കുഞ്ചിത്തണ്ണി വില്ലേജ് ഓഫീസ് ഇനി പുതിയ രൂപത്തിൽ
മുക്കുപണ്ടം പണയം വെച്ച് 41 ലക്ഷം കവർന്നു 48 കാരി കോതമംഗലത്ത് അറസ്റ്റിൽ
മമ്മൂട്ടിയുടെ പ്രത്യേക പുരസ്കാരം സ്വന്തമാക്കി യുവതാരം സൂര്യ കൃഷ്ൺ
48 വർഷത്തെ കാത്തിരിപ്പിന് വിരാമം ഇടുക്കി പട്ടയമേളയിൽ കണ്ണീരണിഞ്ഞ് സരോജിനി 683 കുടുംബങ്ങൾക്ക് സ്വന്തം മണ്ണ്