ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ പോലീസിനൊപ്പം കൈകോർത്ത് മോഹൻലാൽ

കേരള പോലീസിന്റെ ലഹരിവിരുദ്ധ ദൗത്യമായ ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് നടൻ മോഹൻലാൽ. വിശ്വശാന്തി ഫൗണ്ടേഷന്റെ സേ നോ ടു ഡ്രഗ്സ് പദ്ധതിയുടെ രൂപരേഖ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറി

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ പോലീസിനൊപ്പം കൈകോർത്ത് മോഹൻലാൽ
ഓപ്പറേഷൻ തൂഫാൻ' ദൗത്യത്തിൽ പങ്കുചേർന്ന് പ്രമുഖ ചലച്ചിത്ര താരം മോഹൻലാൽ. ദൗത്യത്തിന്റെ ഭാഗമായുള്ള 'തൂഫാൻ വാരിയർ ബാഡ്ജ്' ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മോഹൻലാലിന് കൈമാറിപ്രമുഖ ചലച്ചിത്ര നിർമാതാവ് ആന്റണി പെരുമ്പാവൂരും ചടങ്ങിൽ പങ്കെടുത്തു..
ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ പോലീസിനൊപ്പം കൈകോർത്ത് മോഹൻലാൽ
ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ പോലീസിനൊപ്പം കൈകോർത്ത് മോഹൻലാൽ

ലഹരി മാഫിയയുടെ വേരറുക്കാൻ 'ഓപ്പറേഷൻ തൂഫാൻ'; പോലീസിനൊപ്പം കൈകോർത്ത് നടൻ മോഹൻലാലും

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയയുടെ വേരറുക്കുകയെന്ന ലക്ഷ്യത്തോടെ കേരള പോലീസ് ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' ദൗത്യത്തിൽ പങ്കുചേർന്ന് പ്രമുഖ ചലച്ചിത്ര താരം മോഹൻലാൽ. ദൗത്യത്തിന്റെ ഭാഗമായുള്ള 'തൂഫാൻ വാരിയർ ബാഡ്ജ്' ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മോഹൻലാലിന് കൈമാറി. ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസറും ഉത്തരമേഖല ഐജിയുമായ പുട്ട വിമലാദിത്യയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. പ്രമുഖ ചലച്ചിത്ര നിർമാതാവ് ആന്റണി പെരുമ്പാവൂരും ചടങ്ങിൽ പങ്കെടുത്തു.

​ലഹരിക്കെതിരെയുള്ള പോരാട്ടം തങ്ങൾ ഏറെക്കാലമായി ആഗ്രഹിക്കുന്ന കാര്യമാണെന്ന് ബാഡ്ജ് സ്വീകരിച്ചുകൊണ്ട് മോഹൻലാൽ പറഞ്ഞു. തന്റെ അച്ഛനമ്മമാരുടെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന വിശ്വശാന്തി ഫൗണ്ടേഷൻ ലഹരിവിരുദ്ധ മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം ആഭ്യന്തര മന്ത്രിയോട് വിശദീകരിച്ചു. നിരവധി കുടുംബങ്ങളെയും യുവാക്കളെയും വിദ്യാർത്ഥികളെയും ലഹരിയുടെ കണിയിൽ നിന്ന് രക്ഷിക്കാൻ ഇതിനകം ഫൗണ്ടേഷന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ചടങ്ങിൽ വിശ്വശാന്തി ഫൗണ്ടേഷൻ രൂപകൽപ്പന ചെയ്ത 'സേ നോ ടു ഡ്രഗ്സ്' എന്ന ലഹരിവിരുദ്ധ പദ്ധതിയുടെ രൂപരേഖ മോഹൻലാൽ ആഭ്യന്തരമന്ത്രിക്ക് കൈമാറി. ലഹരി വിമുക്തിയും ലഹരിക്ക് അടിമപ്പെട്ടവരുടെ പുനരധിവാസവുമാണ് ഫൗണ്ടേഷൻ പ്രധാനമായും ലക്ഷ്യമിടുന്നത്. പോലീസിന്റെ ലഹരിവിരുദ്ധ പോരാട്ടങ്ങളുമായി തുടർന്നും പരിപൂർണ്ണമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നും താരം വ്യക്തമാക്കി.

​മോഹൻലാലിനെപ്പോലെ പൊതുജനങ്ങൾ നെഞ്ചേറ്റിയ ഒരു ജനപ്രിയ താരം ഈ ദൗത്യത്തിന് പിന്തുണ നൽകുന്നത് 'ഓപ്പറേഷൻ തൂഫാന്' വലിയ ഊർജ്ജം പകരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഈ ദൗത്യം ഒരു താത്കാലിക നടപടിയല്ലെന്നും, ലഹരി മാഫിയയെ സംസ്ഥാനത്ത് നിന്ന് പൂർണ്ണമായി തുടച്ചുനീക്കുന്നത് വരെ കൂടുതൽ ശക്തമായും വിപുലമായും മുന്നോട്ട് കൊണ്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.

​സ്കൂളുകൾ, കോളജുകൾ, ഹോസ്റ്റലുകൾ, റസിഡൻഷ്യൽ മേഖലകൾ എന്നിവ കേന്ദ്രീകരിച്ച് ബോധവൽക്കരണവും നിരീക്ഷണ സംവിധാനങ്ങളും ശക്തമാക്കും. പൊതുജന പങ്കാളിത്തത്തോടെ എല്ലാ മേഖലകളിലും 'തൂഫാൻ വാരിയേഴ്സ്' ഗ്രൂപ്പുകൾ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

​മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി ഏകോപിപ്പിച്ചും, ദേശീയ ഏജൻസികളുടെ സഹകരണം ഉറപ്പാക്കിയും ലഹരിക്കടത്ത് തടയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കര, നാവിക, വ്യോമസേനകൾ, കോസ്റ്റ് ഗാർഡ്, വിമാനത്താവള-തുറമുഖ അധികൃതർ എന്നിവരെ ഉൾപ്പെടുത്തി ശക്തമായ ഒരു പ്രതിരോധ ശൃംഖല സൃഷ്ടിക്കും. നിലവിൽ ട്രെയിനുകൾ വഴിയാണ് ലഹരിവസ്തുക്കൾ കൂടുതലായി സംസ്ഥാനത്തേക്ക് എത്തുന്നതെന്നും, ഇത് പൂർണ്ണമായി തടയാനുള്ള കർശനമായ തുടർനടപടികൾ റെയിൽവേയുമായി സഹകരിച്ച് കേരള പോലീസ് നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു