ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണ രണ്ടാം ക്ലാസ് വിദ്യാർഥി ലോറി കയറി മരിച്ചു

​കോഴിക്കോട് മുക്കം മണാശ്ശേരിയിൽ ഓട്ടോറിക്ഷയിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ് രണ്ടാം ക്ലാസ് വിദ്യാർഥി ലോറി കയറി മരിച്ചു. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ദാരുണമായ അപകടം.

ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണ രണ്ടാം ക്ലാസ് വിദ്യാർഥി ലോറി കയറി മരിച്ചു
മുക്കം മണാശ്ശേരി ഗവൺമെന്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ അമൽ (7) ആണ് മരിച്ചത്.

​മുക്കത്ത് ദാരുണാന്ത്യം: ഓട്ടോറിക്ഷയിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ രണ്ടാം ക്ലാസ് വിദ്യാർഥി ലോറി കയറി മരിച്ചു

കോഴിക്കോട്: മുക്കം മണാശ്ശേരിയിൽ ഓട്ടോറിക്ഷയിൽനിന്ന് റോഡിൽ തെറിച്ചുവീണ വിദ്യാർഥി ലോറി കയറി ദാരുണമായി മരിച്ചു. മുക്കം മണാശ്ശേരി ഗവൺമെന്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ അമൽ (7) ആണ് മരിച്ചത്. സ്കൂൾ വിട്ട് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ മണാശ്ശേരി പുൽപ്പറമ്പിനു സമീപത്തായിരുന്നു അപകടം സംഭവിച്ചത്.

​ഇരുവശത്തും ഡോറുകളുണ്ടായിരുന്ന ഓട്ടോറിക്ഷയുടെ വലതുവശത്തെ ഡോർ തുറന്ന് റോഡിലേക്ക് തെറിച്ചു വീണ കുട്ടിയുടെ തലയിലൂടെ, എതിർദിശയിൽനിന്ന് മണാശ്ശേരിയിലേക്ക് വരികയായിരുന്ന ലോറിയുടെ പിൻചക്രം കയറുകയായിരുന്നു. ബ്രേക്ക് പിടിക്കാൻ പോലും സാധിക്കാത്ത വിധം വളരെ കുറഞ്ഞ ദൂരത്തിലാണ് കുട്ടി ലോറിക്കുമുന്നിൽ വീണതെന്ന് ലോറി ഡ്രൈവർ അസീസ് (ഓമശ്ശേരി സ്വദേശി) വ്യക്തമാക്കി. ഓട്ടോയിൽനിന്ന് തെറിച്ചുവീണ ഉടൻതന്നെ കുട്ടി ലോറിക്കടിയിൽപ്പെടുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​അപകടവിവരമറിഞ്ഞ് മുക്കം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.