സൂര്യകാന്തി മികവുത്സവം മന്ത്രി സി. പി ജോൺ ഉദ്ഘാടനം ചെയ്തു.
പാറശാല മണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയങ്ങൾ നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന സൂര്യകാന്തി മികവുത്സവം മന്ത്രി സി. പി ജോൺ ഉദ്ഘാടനം ചെയ്തു.
ഉന്നത പഠനത്തിൽ ശാസ്ത്ര വിഷയങ്ങൾക്ക് മുൻഗണന നൽകണം: മന്ത്രി സി. പി ജോൺ
തിരുവനന്തപുരം: ഉന്നത പഠനത്തിനായി ശാസ്ത്ര വിഷയങ്ങൾ പോലുള്ള കഠിനമായ മേഖലകൾ തിരഞ്ഞെടുക്കാൻ വിദ്യാർഥികൾ ധൈര്യം കാണിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി. പി ജോൺ പറഞ്ഞു. പാറശാല നിയോജകമണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയവരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച 'സൂര്യകാന്തി മികവുത്സവം' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറുങ്കുട്ടി ജി.എസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പാറശാല മണ്ഡലത്തിലെ എസ്.എസ്.എൽ.സി വിജയികളായ 515 പേർക്കും, പ്ലസ് ടു വിജയികളായ 268 പേർക്കും പുരസ്കാരങ്ങൾ സമ്മാനിച്ചു. കൂടാതെ സ്പെഷ്യൽ കാറ്റഗറിയിലുള്ള 12 വിദ്യാർത്ഥികളെയും, നൂറു ശതമാനം വിജയം നേടിയ 15 പൊതുവിദ്യാലയങ്ങളെയും ചടങ്ങിൽ ആദരിച്ചു.
സി. കെ ഹരീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്. ഉഷകുമാരി, ആര്യ ടീച്ചർ, സാന്ദ്രാനന്ദ സ്വാമികൾ, മോൺ. ജി ക്രിസ്തുദാസ്, ഫൈസൽ ഖാൻ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.