വെങ്ങോല പഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കമായി മനോജ് മൂത്തേടൻ എം എൽ എ ഉദ്ഘാടനം ചെയ്തു
വെങ്ങോല ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവം 2026 മനോജ് മൂത്തേടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിനിമാതാരം രചന നാരായണൻകുട്ടി മുഖ്യാതിഥിയായിരുന്നു.
വെങ്ങോല പഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കമായി മനോജ് മൂത്തേടൻ എം എൽ എ ഉദ്ഘാടനം ചെയ്തു
എറണാകുളം: വെങ്ങോല ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'കേരളോത്സവം 2026' മനോജ് മൂത്തേടൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കലാ-കായിക പ്രവർത്തനങ്ങളിലൂടെ ജനങ്ങൾക്ക് ഒത്തുചേരാനും കഴിവുകൾ പ്രകടിപ്പിക്കാനും അവസരമൊരുക്കുന്ന വേദികൾ ഉണ്ടാകണം. കേരളോത്സവം ഒരു ചടങ്ങ് മാത്രമായി ഒതുങ്ങാതെ പ്രദേശത്തെ കലാ-കായിക പ്രതിഭകൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമായി മാറണമെന്നും എം എൽ എ പറഞ്ഞു.
പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും തനത് പാരമ്പര്യങ്ങളും കലാ-സാംസ്കാരിക സവിശേഷതകളും ഉൾക്കൊള്ളിച്ചുകൊണ്ട് വിപുലമായ ഗ്രാമോത്സവം സംഘടിപ്പിക്കണമെന്നും കാർണിവൽ മാതൃകയിൽ ജനപങ്കാളിത്തത്തോടെ ഗ്രാമോത്സവം സംഘടിപ്പിക്കാൻ എം.എൽ.എ എന്ന നിലയിൽ പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
വെങ്ങോല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷമീദ ശരീഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത സിനിമാതാരം രചന നാരായണൻകുട്ടി മുഖ്യാതിഥിയായി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് അംഗം ടി.എസ്. സുമയ്യ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എച്ച്. മുഹമ്മദ്, മറ്റ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സംഘാടക സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
കുളമാവ് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ എന്‍സിസി അഖിലേന്ത്യാ ട്രെക്കിംഗ് ക്യാമ്പിന് തുടക്കം
പൂജ അവധിക്കാലത്ത് ഹൗസ് ഫുൾ മൂന്നാറിലെ കെ.എസ്.ആർ.ടി.സി ഡബിൾ ഡെക്കറിന് റെക്കോർഡ് വരുമാനം
കെ.എസ്.ആർ.ടി.സി മുങ്ങുന്ന കപ്പലല്ല, ഉദിച്ചുയരുന്ന സ്ഥാപനമാക്കും മന്ത്രി സി.പി. ജോൺ
കെ.എസ്.ആര്.ടി.സിയില്‍ പൊതുജന പങ്കാളിത്തത്തോടെ സര്‍വീസുകളും അടിസ്ഥാന സൗകര്യങ്ങളും വിപുലീകരിക്കും മന്ത്രി സി.പി. ജോണ്‍
സ്കൂൾ കായികമേളയ്ക്ക് ഹരിത വരവേൽപ്പ് കൗതുകമായി വല്ലം മെടയൽ മത്സരം
ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക സര്‍ക്കാര്‍ നിലപാട് മന്ത്രി കെ മുരളീധരന്