പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ സുരക്ഷാ വീഴ്ചാ ഭീതി പെപ്പർ സ്പ്രേയുമായി യുവാവ് പിടിയിൽ
തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്കിടെ പെപ്പർ സ്പ്രേയുമായി എത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മോദിയുടെ റോഡ് ഷോയ്ക്കിടെ പെപ്പർ സ്പ്രേയുമായി യുവാവ് പിടിയിൽ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്കിടെ സുരക്ഷാ പരിശോധനയിൽ പെപ്പർ സ്പ്രേയുമായി എത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കൽപ്പാളയം ജംക്‌ഷനിൽ വെച്ചാണ് സംഭവം.
പ്രധാനമന്ത്രി കടന്നുപോകുന്ന പാതയിൽ ബോംബ് സ്ക്വാഡ് നടത്തിയ കർശന പരിശോധനയ്ക്കിടെയാണ് യുവാവിന്റെ കൈവശം ഉണ്ടായിരുന്ന സ്പ്രേ കുപ്പി കണ്ടെത്തിയത്. സംശയം തോന്നിയതിനെ തുടർന്ന് ഇയാളെ ഉടൻ തന്നെ കരമന പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
തന്റെ സഹോദരിക്ക് നൽകാനായി കൊണ്ടുവന്നതാണ് പെപ്പർ സ്പ്രേ എന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ യുവാവ് മൊഴി നൽകിയത്. എന്നാൽ, അതീവ സുരക്ഷാ മേഖലയിൽ ഇത്തരം വസ്തുക്കളുമായി എത്തിയത് ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. യുവാവിന് മാനസിക പ്രയാസങ്ങൾ ഉണ്ടോ എന്ന കാര്യമുൾപ്പെടെയുള്ള വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
