25 കിലോ കഞ്ചാവ് വേട്ട സൂത്രധാരന്മാരിലൊരാൾ കൂടി അറസ്റ്റിൽ
ആലുവയിൽ 25 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ പ്രധാന പ്രതികളിലൊരാളായ കളമശ്ശേരി വട്ടേക്കുന്നം സ്വദേശി മുഹമ്മദ് ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ആലുവയിലെ 25 കിലോ കഞ്ചാവ് വേട്ട: സൂത്രധാരന്മാരിലൊരാൾ കൂടി അറസ്റ്റിൽ
ആലുവ: അങ്കമാലി വഴി പെരുമ്പാവൂരിലേക്കും എറണാകുളത്തേക്കും കടത്താൻ ശ്രമിച്ച 25 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾ കൂടി പോലീസിന്റെ പിടിയിലായി. കിഴക്കമ്പലം പഴങ്ങനാട് വാടകവീട്ടിൽ താമസിക്കുന്ന വട്ടേക്കുന്നം മുട്ടാർ കൊല്ലംപറമ്പിൽ മുഹമ്മദ് ആസാദ് (45) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
കഴിഞ്ഞ മെയ് 19-നാണ് കേസിനാസ്പദമായ സംഭവം. തോട്ടയ്ക്കാട്ടുകരയിൽ വെച്ച് നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 25 കിലോ കഞ്ചാവുമായി മൂന്ന് പശ്ചിമ ബംഗാൾ സ്വദേശികളെയും ഒരു നൊച്ചിമ സ്വദേശിയെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗ്ഗം അങ്കമാലിയിൽ എത്തിച്ച കഞ്ചാവ്, അവിടെ നിന്ന് ഓട്ടോറിക്ഷയിലാണ് വിവിധ ഇടങ്ങളിലേക്ക് വിതരണത്തിനായി കൊണ്ടുപോയത്.
അന്യസംസ്ഥാന തൊഴിലാളികളെ മറയാക്കി വൻതോതിൽ കഞ്ചാവ് എത്തിച്ച് വിപണനം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇപ്പോൾ പിടിയിലായ മുഹമ്മദ് ആസാദ്. ലഹരിവസ്തുക്കൾ കടത്തിക്കൊണ്ടുവരാൻ പണം നൽകിയതും, കഞ്ചാവ് കടത്തിയ ഓട്ടോറിക്ഷയ്ക്ക് പോലീസ് പരിശോധന ഒഴിവാക്കാൻ പൈലറ്റ് പോയതും ഇയാളായിരുന്നു. മുൻപും ഇത്തരത്തിൽ ഇവർ പലതവണ കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
ആലുവ സി.ഐ. പി.എം. ഷമീറിന്റെ നേതൃത്വത്തിൽ ക്രൈം സ്ക്വാഡ് അംഗങ്ങളായ മാഹിൻഷാ അബൂബക്കർ, കെ.എം. മനോജ്, മുഹമ്മദ് ഷാഹിൻ, എ.എസ്.ഐ. നിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
രജനികാന്തിന്റെ ‘ജയിലർ 2’ ഒക്ടോബർ 15ന് വിതരണാവകാശം ശ്രീ ഗോകുലം മൂവീസ്
വിസ്മയ മോഹൻലാൽ പ്രധാന വേഷത്തിൽ എസ് ക്യൂബ് ഫിലിംസിന്റെ ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ചു
25 കിലോ കഞ്ചാവ് വേട്ട സൂത്രധാരന്മാരിലൊരാൾ കൂടി അറസ്റ്റിൽ
മൂവാറ്റുപുഴയിലെ വയോജനങ്ങളുടെ വൈകാരിക ക്ഷേമംനിർമ്മല കോളേജ് റിപ്പോർട്ട് മുഖ്യമന്ത്രിവി ഡി സതീശന് കൈമാറി
36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ
നവരാത്രി ഘോഷയാത്ര സുഗമമാക്കാൻ വൻ ഒരുക്കങ്ങൾ