മൂവാറ്റുപുഴയിലെ വയോജനങ്ങളുടെ വൈകാരിക ക്ഷേമംനിർമ്മല കോളേജ് റിപ്പോർട്ട് മുഖ്യമന്ത്രിവി ഡി സതീശന് കൈമാറി
മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ വയോജനങ്ങളുടെ വൈകാരിക ക്ഷേമം, സാമൂഹിക പിന്തുണ എന്നിവയെക്കുറിച്ചുള്ള നിർമ്മല കോളേജ് സോഷ്യൽ വർക്ക് വിഭാഗത്തിന്റെ പഠനറിപ്പോർട്ട് കേരള മുഖ്യമന്ത്രി വി.ഡി. സതീശന് സമർപ്പിച്ചു.
മൂവാറ്റുപുഴയിൽ വയോജനങ്ങളുടെ വൈകാരിക ക്ഷേമത്തിൽ വിപുലമായ പഠനം;നിർമ്മല കോളേജിന്റെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി
മൂവാറ്റുപുഴ: നിയോജകമണ്ഡലത്തിലെ വയോജനങ്ങളുടെ വൈകാരിക ക്ഷേമം, കുടുംബബന്ധങ്ങൾ, സാമൂഹിക പിന്തുണ, ആരോഗ്യപരിചരണ ലഭ്യത എന്നിവയെക്കുറിച്ച് തയാറാക്കിയ വിപുലമായ പഠനറിപ്പോർട്ട് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി വി.ഡി. സതീശന് സമർപ്പിച്ചു. മൂവാറ്റുപുഴ നിർമ്മല കോളേജ് സോഷ്യൽ വർക്ക് വിഭാഗത്തിന്റെ നേതൃത്വത്തിൽ തയാറാക്കിയ റിപ്പോർട്ട് പ്രിൻസിപ്പൽ ഡോ. ജസ്റ്റിൻ കെ. കുര്യാക്കോസ് ആണ് ഔദ്യോഗികമായി മുഖ്യമന്ത്രിക്ക് കൈമാറിയത്.
നിർമ്മല കോളേജ് സോഷ്യൽ വർക്ക് വിഭാഗം അധ്യാപിക അഡ്വ. സുജ തോമസിന്റെ മാർഗനിർദ്ദേശത്തിൽ, കുഴൽനാടൻ സ്പർശം ഫൗണ്ടേഷന്റെ സോഷ്യൽ വർക്ക് ട്രെയിനികളായ പോൾ ഡാന്റീസ്, ആദിത്യ മനോജ് എന്നിവരാണ് പഠനത്തിന് നേതൃത്വം നൽകിയത്. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 388 വയോജനങ്ങളെ നേരിട്ട് കണ്ട് അഭിമുഖങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയുമാണ് വിവരശേഖരണം നടത്തിയത്. വയോജനങ്ങൾ നേരിടുന്ന ഏകാന്തത, വൈകാരിക ഒറ്റപ്പെടൽ, കുടുംബപരമായ പിന്തുണ എന്നിവയ്ക്കാണ് പഠനം മുൻഗണന നൽകിയത്.
കുടുംബാംഗങ്ങളും ബന്ധുക്കളും സമീപത്തുണ്ടെങ്കിൽപ്പോലും വലിയൊരു വിഭാഗം വയോജനങ്ങൾ ആവശ്യത്തിന് വൈകാരിക പിന്തുണ ലഭിക്കാതെ ഏകാന്തതയും ആശങ്കകളും അനുഭവിക്കുന്നുണ്ടെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ഭൂരിഭാഗം ആളുകൾക്കും കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും നല്ല ബന്ധം നിലനിൽക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
ഒറ്റയ്ക്ക് കഴിയുന്ന വയോജനങ്ങളെ കണ്ടെത്തി അവർക്ക് ആവശ്യമായ സഹായങ്ങളും മെച്ചപ്പെട്ട ആരോഗ്യപരിചരണവും മാനസിക-സാമൂഹിക പിന്തുണയും ലഭ്യമാക്കണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. കൂടാതെ, പ്രാദേശികതലത്തിൽ വയോജന സൗഹൃദ കൂട്ടായ്മകളും പ്രവർത്തനങ്ങളും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും പഠനം അടിവരയിടുന്നു. വയോജനങ്ങളുടെ വൈകാരിക ക്ഷേമം ഉറപ്പാക്കാനും അവരുടെ ആശങ്കകൾ പൊതുസമൂഹത്തിന്റെയും ഭരണാധികാരികളുടെയും ശ്രദ്ധയിൽ കൊണ്ടുവരാനും ലക്ഷ്യമിട്ടാണ് ഈ മാതൃകാപരമായ പഠനം സംഘടിപ്പിച്ചത്.
മൂവാറ്റുപുഴയിലെ വയോജനങ്ങളുടെ വൈകാരിക ക്ഷേമംനിർമ്മല കോളേജ് റിപ്പോർട്ട് മുഖ്യമന്ത്രിവി ഡി സതീശന് കൈമാറി
36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ
നവരാത്രി ഘോഷയാത്ര സുഗമമാക്കാൻ വൻ ഒരുക്കങ്ങൾ
വൃക്ക കരൾ രോഗികൾക്കും ജനിതക രോഗികൾക്കും ആശ്വാസം സമാശ്വാസം പദ്ധതിക്ക് 4.8 കോടി രൂപ അനുവദിച്ചു
പഠനമുറി പദ്ധതി പട്ടികജാതി വിഭാഗത്തിലെ വിദ്യാർഥികൾക്ക് 2 ലക്ഷം രൂപ ധനസഹായം അപേക്ഷ ക്ഷണിച്ചു
വിഴിഞ്ഞം തുറമുഖ പദ്ധതി പ്രോജക്ട് ഫെലോ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു