36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

അസമിൽനിന്ന് ട്രെയിൻ മാർഗം ആലുവയിലെത്തിച്ച് പെരുമ്പാവൂരിലേക്ക് കടത്താൻ ശ്രമിച്ച 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ ആലുവയിൽ പൊലീസിന്റെ പിടിയിലായി.

36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ
അസം നൗഗാവ് സ്വദേശികളായ വാഹിദുൽ ഇസ്ലാം (30), നിജാമുദീൻ (24) എന്നിവരാണ് അറസ്റ്റിലായത്.

ആലുവയിൽ 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

​ആലുവ: റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘവും ആലുവ പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിലായി. അസം നൗഗാവ് സ്വദേശികളായ വാഹിദുൽ ഇസ്ലാം (30), നിജാമുദീൻ (24) എന്നിവരാണ് അറസ്റ്റിലായത്.

​അസമിൽ നിന്ന് ട്രെയിൻ മാർഗം ആലുവയിലെത്തിയ ഇവർ പെരുമ്പാവൂരിലേക്ക് ഓട്ടോറിക്ഷയിൽ പോകുന്നതിനിടെ ചാലക്കൽ വച്ചാണ് പൊലീസിന്റെ കസ്റ്റഡിയിലാകുന്നത്. ബാഗിൽ സൂക്ഷിച്ചിരുന്ന മൂന്ന് സോപ്പുപെട്ടികളിലായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ഒരു ബോക്സ് ഹെറോയിൻ 1.20 ലക്ഷം രൂപയ്ക്കാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്. ചെറിയ ബോട്ടിലുകളിലാക്കി ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തി അന്നുതന്നെ അസമിലേക്ക് മടങ്ങാനായിരുന്നു ഇവരുടെ പദ്ധതി.

​ഇവരിൽ നിന്ന് ലഹരിമരുന്ന് വാങ്ങുന്നവരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ, ആലുവ ഡി.വൈ.എസ്.പി ബൈജു പൗലോസ്, സർക്കിൾ ഇൻസ്പെക്ടർ പി.എം. ഷമീർ, എസ്.ഐ രഞ്ജിത്ത് മാത്യു, എ.എസ്.ഐമാരായ കെ.എ. നൗഷാദ്, പി.എ. അബ്ദുൽ മനാഫ്, ശ്രീജ, സീനിയർ സി.പി.ഒമാരായ ടി.എ. അഫ്സൽ, ഷിഹാബ്, റോബിൻ ജോയ്, നിസാമുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.