കൊച്ചിയിലെ കനാലുകൾ അഴുക്കുചാലാകുന്നു 750 പൈപ്പുകൾ പൂട്ടി അധികൃതർ
കൊച്ചിയിലെ ഇടപ്പള്ളി തോട്, മുല്ലശേരി, തേവര പേരണ്ടൂർ കനാലുകളിലേക്ക് മലിനജലം ഒഴുക്കിയ 750 പൈപ്പുകൾ അധികൃതർ കണ്ടെത്തി അടച്ചുപൂട്ടി.
കൊച്ചിയിലെ കനാലുകൾ മലിനജലവാഹിനികളാകുന്നു: മൂന്ന് വർഷത്തിനിടെ അടച്ചുപൂട്ടിയത് 750 പൈപ്പുകൾ; വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശുചിമുറി മാലിന്യം നേരിട്ട് കനാലിലേക്ക്
കൊച്ചി: നഗരത്തിലെ പ്രധാന ജലസ്രോതസ്സുകളായ ഇടപ്പള്ളി തോട്, മുല്ലശേരി കനാൽ, തേവര–പേരണ്ടൂർ കനാൽ എന്നിവടങ്ങളിലേക്ക് മലിനജലം ഒഴുക്കിവിട്ടിരുന്ന 750 പൈപ്പുകൾ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അധികൃതർ അടച്ചുപൂട്ടി. കൊച്ചി കോർപറേഷൻ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ശുചിത്വ മിഷൻ എന്നിവർ സംയുക്തമായി നടത്തിയ കർശന പരിശോധനയിലാണ് മലിനീകരണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. വീടുകൾ, വലിയ അപ്പാർട്ട്‌മെന്റുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ശുചിമുറി മാലിന്യം ഉൾപ്പെടെയുള്ളവ യാതൊരു സംസ്കരണവുമില്ലാതെ നേരിട്ട് കനാലുകളിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തി.
ജനുവരി 16-ന് പടിയാത്തുകുളം കോളനി പരിസരത്ത് നടത്തിയ പരിശോധനയിൽ മാത്രം 19 വീടുകളിൽ നിന്ന് മലിനജലം മുല്ലശേരി കനാലിലേക്ക് ഒഴുക്കുന്നതായി സ്ഥിരീകരിച്ചു. തേവര–പേരണ്ടൂർ കനാലിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിലും പുതിയതായി 95 മലിനജല പൈപ്പുകൾ കൂടി സ്ഥാപിച്ചതായി കണ്ടെത്തിയത് അധികൃതരെ അമ്പരപ്പിച്ചിട്ടുണ്ട്. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ കോടികൾ ചിലവിട്ട് കനാൽ നവീകരണം നടത്തുമ്പോഴും, ഒരു വശത്ത് കനാലുകളെ മാലിന്യക്കുഴിയാക്കി മാറ്റുന്ന പ്രവണത തുടരുകയാണ്. നിയമലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനാണ് നഗരസഭയുടെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും തീരുമാനം
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
