സംസ്ഥാനത്ത് ദുർഭരണം അവസാനിക്കാൻ ഇനി 26 ദിവസം 100 സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലെത്തും വി.ഡി. സതീശൻ

കേരളത്തിൽ ഭരണമാറ്റം ഉറപ്പെന്നും നൂറിലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

സംസ്ഥാനത്ത് ദുർഭരണം അവസാനിക്കാൻ ഇനി 26 ദിവസം 100 സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലെത്തും വി.ഡി. സതീശൻ
സംസ്ഥാനത്ത് ദുർഭരണം അവസാനിക്കാൻ ഇനി 26 ദിവസം; 100 സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലെത്തും: വി.ഡി. സതീശൻ

​സംസ്ഥാനത്ത് ദുർഭരണം അവസാനിക്കാൻ ഇനി 26 ദിവസം; 100 സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലെത്തും: വി.ഡി. സതീശൻ

​തിരുവനന്തപുരം: കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ ദുർഭരണത്തിന് അന്ത്യം കുറിക്കാൻ ഇനി വെറും 26 ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജനങ്ങൾ വിധിയെഴുതാൻ കാത്തിരിക്കുകയാണെന്നും വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് ഉജ്ജ്വല വിജയം കൈവരിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

​പൂർണമായ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫ് വൻ മുന്നേറ്റമാണ് നടത്തിയത്. തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് എന്നിവിടങ്ങളിൽ ഭൂരിപക്ഷം വൻതോതിൽ വർധിപ്പിക്കാൻ സാധിച്ചു. സി.പി.എമ്മിന്റെ കോട്ടയായ ചേലക്കരയിൽ അവരുടെ ഭൂരിപക്ഷം കുത്തനെ കുറയ്ക്കാനും നിലമ്പൂരിൽ വിജയിക്കാനും സാധിച്ചത് യുഡിഎഫിന് അനുകൂലമായ ജനവികാരത്തിന്റെ തെളിവാണ്.

​ലോക്‌സഭ തിരഞ്ഞെടുപ്പിലെ മികച്ച വിജയവും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയതും യുഡിഎഫിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. സർക്കാരിന്റെ വീഴ്ചകൾ ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടിയിട്ടുണ്ടെന്നും, പരാജയപ്പെട്ട മേഖലകളിൽ കേരളത്തെ കൈപിടിച്ചുയർത്താനുള്ള കൃത്യമായ പദ്ധതികളുമായാണ് യുഡിഎഫ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.