മലയാറ്റൂരിൽ കാണാതായ 19-കാരിയെ മരിച്ച നിലയിൽ

മലയാറ്റൂരിൽ കാണാതായ 19-കാരിയെ മരിച്ച നിലയിൽ കണ്ടെത്തി കൊലപാതകമെന്ന് സംശയം എറണാകുളം മലയാറ്റൂരിൽ നിന്ന് കാണാതായ 19 വയസുള്ള യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.

മലയാറ്റൂരിൽ കാണാതായ 19-കാരിയെ മരിച്ച നിലയിൽ
മലയാറ്റൂരിൽ കാണാതായ 19-കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

മലയാറ്റൂരിൽ കാണാതായ 19-കാരിയെ മരിച്ച നിലയിൽ കണ്ടെത്തി കൊലപാതകമെന്ന് സംശയം

എറണാകുളം മലയാറ്റൂരിൽ നിന്ന് കാണാതായ 19 വയസുള്ള യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകൾ ചിത്രപ്രിയയെയാണ് ചൊവ്വാഴ്ച ഉച്ചയോടെ ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹമായി കണ്ടെത്തിയത്. തലയിൽ ആഴത്തിലുള്ള മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

​മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ചിത്രപ്രിയയുടെ ആൺസുഹൃത്തിനെ കാലടി പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

​കഴിഞ്ഞ ഞായർ പുലർച്ചെ മുതലാണ് ചിത്രപ്രിയയെ കാണാതായതെന്ന് കാണിച്ച് വീട്ടുകാർ കാലടി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചൊവ്വാഴ്ച ഉച്ചയോടെ മലയാറ്റൂർ സെബിയൂർ കൂരാപ്പിള്ളി കയറ്റത്തിനു സമീപം റോഡരികിലുള്ള വിജനമായ പറമ്പിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

​പെൺകുട്ടിയുടെ അമ്മ ജോലി ചെയ്യുന്ന കാറ്ററിങ് യൂണിറ്റിലെ ജീവനക്കാർ നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. തലയിലേറ്റ മുറിവാണ് മരണകാരണമെന്ന് സംശയിക്കുന്നു. സംഭവസ്ഥലത്ത് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരികയുള്ളൂവെന്ന് പോലീസ് അറിയിച്ചു.

​സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും, കസ്റ്റഡിയിലുള്ള ആൺസുഹൃത്തിനെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നതെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.