വിദേശ തൊഴിൽ തട്ടിപ്പും വേതന കുടിശ്ശികയും യുവജന കമ്മീഷൻ അദാലത്തിൽ 9 പരാതികൾ തീർപ്പാക്കി

എറണാകുളത്ത് നടന്ന സംസ്ഥാന യുവജന കമ്മീഷൻ ജില്ലാ അദാലത്തിൽ 15 പരാതികളിൽ 9 എണ്ണം തീർപ്പാക്കി. വിദേശ തൊഴിൽ തട്ടിപ്പ്, വേതന കുടിശ്ശിക തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും പരിഗണിച്ചത്.

വിദേശ തൊഴിൽ തട്ടിപ്പും വേതന കുടിശ്ശികയും യുവജന കമ്മീഷൻ അദാലത്തിൽ 9 പരാതികൾ തീർപ്പാക്കി
എറണാകുളം പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന യുവജന കമ്മീഷൻ ജില്ലാ അദാലത്ത്

യുവജന കമ്മീഷൻ ജില്ലാ അദാലത്ത്: ഒമ്പത് പരാതികൾ തീർപ്പാക്കി

കൊച്ചി: എറണാകുളം പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന സംസ്ഥാന യുവജന കമ്മീഷൻ ജില്ലാതല അദാലത്തിൽ 15 പരാതികൾ പരിഗണിച്ച് ഒമ്പെണ്ണത്തിന് പരിഹാരം കണ്ടു. ബാക്കി ആറ് പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. അദാലത്തിൽ പുതിയതായി നാല് പരാതികളും ലഭിച്ചു.

​വിദേശത്ത് തൊഴിൽ വാഗ്ദാനം ചെയ്തുള്ള സാമ്പത്തിക തട്ടിപ്പ്, സ്വകാര്യ സ്ഥാപനങ്ങളിലെ വേതന കുടിശ്ശിക, സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അപകീർത്തിപ്പെടുത്തൽ, കോളേജിലെ ഇന്റേണൽ മാർക്ക് അന്യായമായി കുറച്ചത്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നിഷേധിക്കൽ, സൈബർ തട്ടിപ്പ്, പി.എസ്.സി സംബന്ധമായ വിഷയങ്ങൾ എന്നിവയാണ് പ്രധാനമായും അദാലത്തിൽ പരിഗണിച്ചത്.

​ലഹരിക്കെതിരെ യുവജന പ്രാധാന്യമുള്ള കേന്ദ്രങ്ങളിൽ വിപുലമായ ക്യാമ്പയിനുകൾ നടത്തിവരികയാണെന്ന് കമ്മീഷൻ അറിയിച്ചു. കൂടാതെ, സൗജന്യ നിയമസഹായത്തിനായി യുവജന കമ്മീഷന്റെ നേതൃത്വത്തിൽ 18001235310 എന്ന ടോൾഫ്രീ നമ്പറും സജ്ജീകരിച്ചിട്ടുണ്ട്.

​അദാലത്തിൽ കമ്മീഷൻ അംഗങ്ങളായ അഡ്വ. ബിബിൻ വർഗ്ഗീസ്, പി.സി. ഷൈജു, അഡ്വ. അബേഷ് അലോഷ്യസ്, വിജിത പി.സി, പി.പി. രൺദീപ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷഹൻഷാ എ, അസിസ്റ്റന്റ് അഭിഷേക് പി എന്നിവർ പങ്കെടുത്തു.