​കേരളത്തിന്റെ പശ്ചാത്തല വികസനത്തിൽ വൻ കുതിപ്പ് മൂവാറ്റുപുഴ നഗര വികസന പദ്ധതി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളം പശ്ചാത്തല വികസന മേഖലയിൽ കൈവരിച്ചത് സമാനതകളില്ലാത്ത കുതിച്ചുചാട്ടമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മൂവാറ്റുപുഴ നഗര വികസന പദ്ധതിയുടെയും പുതിയ വിശ്രമ കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബി വഴി 34.1 കോടി രൂപ ചെലവഴിച്ചാണ് നഗര വികസനം പൂർത്തിയാക്കിയത്

​കേരളത്തിന്റെ പശ്ചാത്തല വികസനത്തിൽ വൻ കുതിപ്പ് മൂവാറ്റുപുഴ നഗര വികസന പദ്ധതി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
മൂവാറ്റുപുഴ നഗര വികസന പദ്ധതി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
​കേരളത്തിന്റെ പശ്ചാത്തല വികസനത്തിൽ വൻ കുതിപ്പ് മൂവാറ്റുപുഴ നഗര വികസന പദ്ധതി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
​കേരളത്തിന്റെ പശ്ചാത്തല വികസനത്തിൽ വൻ കുതിപ്പ് മൂവാറ്റുപുഴ നഗര വികസന പദ്ധതി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
​കേരളത്തിന്റെ പശ്ചാത്തല വികസനത്തിൽ വൻ കുതിപ്പ് മൂവാറ്റുപുഴ നഗര വികസന പദ്ധതി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
​കേരളത്തിന്റെ പശ്ചാത്തല വികസനത്തിൽ വൻ കുതിപ്പ് മൂവാറ്റുപുഴ നഗര വികസന പദ്ധതി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
​കേരളത്തിന്റെ പശ്ചാത്തല വികസനത്തിൽ വൻ കുതിപ്പ് മൂവാറ്റുപുഴ നഗര വികസന പദ്ധതി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

മൂവാറ്റുപുഴ: കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളം പശ്ചാത്തല വികസന മേഖലയിൽ വലിയ കുതിച്ചുചാട്ടമാണ് കൈവരിച്ചതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. മൂവാറ്റുപുഴ നഗര വികസന പദ്ധതിയുടെയും പുതിയ വിശ്രമ കേന്ദ്രത്തിന്റെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

​സംസ്ഥാനത്തെ റോഡ് നിർമ്മാണത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാരിന് സാധിച്ചു. അഞ്ച് വർഷത്തിനുള്ളിൽ പകുതി പി.ഡബ്ല്യു.ഡി റോഡുകളെങ്കിലും ബി.എം.ബി.സി നിലവാരത്തിലേക്ക് ഉയർത്താനായിരുന്നു ലക്ഷ്യം. എന്നാൽ നിലവിൽ 60 ശതമാനം റോഡുകളും ഈ നിലവാരത്തിലേക്ക് മാറിക്കഴിഞ്ഞു. റോഡ് നവീകരണത്തിനായി മാത്രം 35,000 കോടി രൂപയാണ് സർക്കാർ ചെലവഴിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

​ദേശീയപാത 66-ന്റെ വികസനത്തിനായി സംസ്ഥാന സർക്കാർ 5,500 കോടി രൂപ അനുവദിച്ചത് ചരിത്രപരമായ ഇടപെടലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 600 കിലോമീറ്ററിൽ 450 കിലോമീറ്ററിലധികം നിർമ്മാണം പൂർത്തിയായി. കൂടാതെ, അഞ്ച് വർഷം കൊണ്ട് 100 പാലങ്ങൾ ലക്ഷ്യമിട്ട സ്ഥാനത്ത് 150 പാലങ്ങൾ പൂർത്തിയാക്കാൻ സാധിച്ചതും വലിയ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​മൂവാറ്റുപുഴയിലെ വികസനം:

കേരളാ റോഡ് ഫണ്ട് ബോർഡിന്റെ (KRFB) മേൽനോട്ടത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 34.1 കോടി രൂപ ചെലവഴിച്ചാണ് മൂവാറ്റുപുഴ നഗര വികസന പദ്ധതി പൂർത്തിയാക്കിയത്. കൂടാതെ 5 കോടി രൂപ ചെലവിൽ നിർമ്മിച്ച ആധുനിക വിശ്രമ കേന്ദ്രവും നഗരത്തിന് സമർപ്പിച്ചു.

​മൂവാറ്റുപുഴ കച്ചേരി താഴത്ത് നടന്ന ചടങ്ങിൽ മാത്യു കുഴൽനാടൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി, മുൻ എം.എൽ.എമാരായ എൽദോ എബ്രഹാം, ബാബു പോൾ, ജോണി നെല്ലൂർ തുടങ്ങിയവരും ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.