റോഷൻ മാത്യു ചിത്രം ‘ഉയിർ’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി ചിത്രം ജൂൺ 26 ന് തിയേറ്ററുകളിലേക്ക്
എം. പത്മകുമാർ സംവിധാനം ചെയ്യുന്ന സസ്പെൻസ് ത്രില്ലർ ചിത്രം ‘ഉയിർ’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ജൂൺ 26 ന് ചിത്രം തിയേറ്ററുകളിലെത്തും
മലബാറിലെ യഥാർത്ഥ സംഭവ കഥയുമായി ‘ഉയിർ’; റോഷൻ മാത്യു ചിത്രത്തിന്റെ ഉദ്വേഗഭരതമായ ടീസർ പുറത്തിറങ്ങി
കണ്ണൂർ: പ്രഖ്യാപന സമയം മുതൽ സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയായ റോഷൻ മാത്യു ചിത്രം ‘ഉയിർ’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം പൂർണ്ണമായും ഒരു സസ്പെൻസ് ത്രില്ലർ മൂഡിലാണ് ഒരുക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് ടീസർ സൃഷ്ടിച്ചിരിക്കുന്നത്. ചിത്രം ജൂൺ 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
മലബാറിലെ ധർമ്മടം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു കൊലപാതകക്കേസും അതിന്റെ അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. മലബാറിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. "ധർമ്മടം പി.എസ്. ആൻസറിംഗ്... സ്റ്റേഷനിൽ 17 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്..." എന്ന ഉദ്വേഗഭരതമായ ഡയലോഗോടെയാണ് ടീസർ ആരംഭിക്കുന്നത്. ഒരു ക്രൈം ഇൻവെസ്റ്റിഗേഷന്റെ എല്ലാ ഫോർമാലിറ്റികളും ദുരൂഹതകളും നിലനിർത്തിക്കൊണ്ടാണ് ടീസർ കട്ട് ചെയ്തിരിക്കുന്നത്.
ഇൻസ്പെക്ടർ അൻഷാദിന്റെ മൂലകഥയ്ക്ക് ഷാജി മാറാടും നിഖിൽ കെ. മേനോനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. റോഷൻ മാത്യു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശ്രുതി മേനോനാണ് നായിക. ബൈജു സന്തോഷ്, അതുല്യ ചന്ദ്രൻ, വിനീത് തട്ടിൽ, ഷാജു ശ്രീധർ എന്നിവർക്കൊപ്പം തമിഴ്, മലയാളം ഭാഷകളിൽ ശ്രദ്ധേയരായ ഹരീഷ്, വിനോദ് സാഗർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ബോളിവുഡ് താരങ്ങളായ സെയ്യാമി ഖേർ, മഹേഷ് ഷെട്ടി എന്നിവരും മാസ്റ്റർ ആര്യൻ എസ്. പൂജാരി, ബേബി മിത്രാ സഞ്ജയ് എന്നിവരും ചിത്രത്തിലുണ്ട്.
ഷിബു ചക്രവർത്തി, സന്തോഷ് വർമ്മ എന്നിവരുടെ വരികൾക്ക് മണികണ്ഠൻ അയ്യപ്പനാണ് സംഗീതം പകർന്നിരിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും രഞ്ജൻ ഏബ്രഹാം എഡിറ്റിംഗും നിർവ്വഹിക്കുന്നു. കൂർഗ്, കണ്ണൂർ, തലശ്ശേരി, മുംബൈ, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. സെബ്വറി ഫിലിംസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.
സുനാമി പ്രതിരോധത്തിന് സജ്ജമായി വെളിയംകോട് തീരം മാതൃകയായി മോക് ഡ്രില്‍
വീട്ടിൽനിന്ന് വൻ വിദേശമദ്യ ശേഖരംറിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ
എന്ന വിലൈ ഇന്ന് മുതൽ തിയേറ്ററുകളിൽ നിമിഷ സജയൻ സജീവ് പാഴൂർ ചിത്രം കേരളത്തിൽ വേഫെറർ ഫിലിംസ് എത്തിക്കുന്നു
ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു ചിത്രം സെപ്റ്റംബർ 18 ന് തിയേറ്ററുകളിലേക്ക്
വെള്ള, നീല കാര്‍ഡിന് അരി വിഹിതം വര്‍ധിപ്പിക്കല്‍ പരിഗണനയില്‍ മന്ത്രി അനൂപ് ജേക്കബ്
കോയമ്പത്തൂരിൽ നിന്ന് നെടുമ്പാശ്ശേരി വരെ ഓടിയത് നമ്പർ പ്ലേറ്റില്ലാതെ ഒടുവിൽ ആർ.ടി.ഒ സ്ക്വാഡിന്റെ വലയിൽ 
