കേരളത്തിൽ ബലിപെരുന്നാൾ മേയ് 28ന് ദുൽഹിജ്ജ മാസം ചൊവ്വാഴ്ച മുതൽ
കേരളത്തിൽ ബലിപെരുന്നാൾ മേയ് 28 വ്യാഴാഴ്ച ആഘോഷിക്കും. മാസപ്പിറവി കാണാത്തതിനാൽ ദുൽഹിജ്ജ ഒന്ന് മേയ് 19 ചൊവ്വാഴ്ചയായിരിക്കുമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരും പാളയം ഇമാമും അറിയിച്ചു.
ബലിപെരുന്നാൾ മേയ് 28-ന്; മാസം കാണാത്തതിനാൽ ദുൽഹിജ്ജ ഒന്ന് ചൊവ്വാഴ്ച മുതൽ
കോഴിക്കോട്/തിരുവനന്തപുരം: ഈ വർഷത്തെ ബലിപെരുന്നാൾ (ഈദുൽ അദ്ഹ) മേയ് 28 വ്യാഴാഴ്ചയായിരിക്കുമെന്ന് വിവിധ മഹല്ല് ഖാസിമാരും മതപണ്ഡിതരും അറിയിച്ചു. ഞായറാഴ്ച (മേയ് 17) ദുൽഹിജ്ജ മാസപ്പിറവി കണ്ടതായി വിവരമൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.
ഇതനുസരിച്ച് മേയ് 18 തിങ്കളാഴ്ച ദുൽഖഅദ് മാസം 30 പൂർത്തിയാക്കി മേയ് 19 ചൊവ്വാഴ്ച ദുൽഹിജ്ജ ഒന്നാം തീയതിയായിരിക്കും. ദുൽഹിജ്ജ പത്തിനാണ് വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുന്നത്.
മാസപ്പിറവി ദൃശ്യമാകാത്തതിനാൽ മേയ് 19 ചൊവ്വാഴ്ച ദുൽഹിജ്ജ ഒന്നും മേയ് 28 വ്യാഴാഴ്ച ബലിപെരുന്നാളും ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ അറിയിച്ചു.
തിരുവനന്തപുരം പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും സംയുക്തമായി ഇതേ തീയതികൾ തന്നെ പെരുന്നാൾ ദിനമായി സ്ഥിരീകരിച്ച് അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
