കേരള ഉത്പന്നങ്ങൾക്ക് വൻ സ്വീകാര്യത ന്യൂഡൽഹിയിലെ കേരള പവലിയൻ സന്ദർശിച്ച് ജി. ദേവരാജൻ

ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ നടക്കുന്ന 45 ാമത് ഭാരത അന്താരാഷ്ട്ര വ്യാപാര മേളയിലെ (IITF 2026) കേരള പവലിയൻ സംസ്ഥാനത്തിൻ്റെ പ്രത്യേക പ്രതിനിധി ജി. ദേവരാജൻ സന്ദർശിച്ചു.

കേരള ഉത്പന്നങ്ങൾക്ക് വൻ സ്വീകാര്യത ന്യൂഡൽഹിയിലെ കേരള പവലിയൻ സന്ദർശിച്ച് ജി. ദേവരാജൻ
ഐഐടിഎഫ് 2026: ന്യൂഡൽഹിയിലെ കേരള പവലിയൻ ജി. ദേവരാജൻ സന്ദർശിക്കുന്നു
കേരള ഉത്പന്നങ്ങൾക്ക് വൻ സ്വീകാര്യത ന്യൂഡൽഹിയിലെ കേരള പവലിയൻ സന്ദർശിച്ച് ജി. ദേവരാജൻ

ഐഐടിഎഫ് 2026: ന്യൂഡൽഹിയിലെ കേരള പവലിയൻ സന്ദർശിച്ച് പ്രത്യേക പ്രതിനിധി ജി. ദേവരാജൻ

ന്യൂഡൽഹി: ഭാരത് മണ്ഡപത്തിൽ നടക്കുന്ന 45-ാമത് ഭാരത അന്താരാഷ്ട്ര വ്യാപാര മേളയിലെ (ഐഐടിഎഫ് 2026) കേരള സർക്കാർ പവലിയൻ ന്യൂഡൽഹിയിലെ കേരളത്തിൻ്റെ പ്രത്യേക പ്രതിനിധി ജി. ദേവരാജൻ സന്ദർശിച്ചു. വിവര പൊതുജന സമ്പർക്ക വകുപ്പ് (I&PRD) അഡിഷണൽ ഡയറക്ടർ കെ.പി. സരിത, ഡെപ്യൂട്ടി ഡയറക്ടർ സി.എഫ്. ദിലീപ് കുമാർ, ഇൻഫർമേഷൻ ഓഫീസർമാരായ ശ്രീകാന്ത് എം. ഗിരിനാഥ്, പി.ആർ. സാബു, പ്രതീഷ് ഡി. മണി എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

​പവലിയനിൽ വിവിധ സർക്കാർ വകുപ്പുകളും ഏജൻസികളും ഒരുക്കിയിട്ടുള്ള സ്റ്റാളുകൾ അദ്ദേഹം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. കേരളത്തിൻ്റെ തനത് ഉത്പന്നങ്ങളും സാംസ്കാരിക പാരമ്പര്യവും ദേശീയ-അന്തർദേശീയ തലത്തിൽ മികച്ച രീതിയിൽ പ്രദർശിപ്പിക്കാൻ സംഘാടകർക്ക് സാധിച്ചുവെന്ന് ജി. ദേവരാജൻ അഭിപ്രായപ്പെട്ടു. കേരളത്തിൻ്റെ ഉത്പന്നങ്ങൾ വാങ്ങുന്നതിനായി മേളയിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നതെന്നും ഇത് സംസ്ഥാനത്തിന് ഏറെ അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു