മോഹൻലാൽ ഖലീഫ ഡബ്ബിങ് പൂർത്തിയായി ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

പൃഥ്വിരാജ് വൈശാഖ് ചിത്രം ഖലീഫയിലെ തന്റെ ഭാഗങ്ങളുടെ ഡബ്ബിങ് മോഹൻലാൽ പൂർത്തിയാക്കി. മാമ്പറയ്ക്കൽ അഹമ്മദ് അലിയായി താരം എത്തുന്ന ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്.

മോഹൻലാൽ ഖലീഫ ഡബ്ബിങ് പൂർത്തിയായി ആഗോള റിലീസ് ഓഗസ്റ്റ് 20 ന്
മോഹൻലാൽ ഖലീഫ ഡബ്ബിങ് പൂർത്തിയായി; ആഗോള റിലീസ് ഓഗസ്റ്റ് 20-ന്

മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ; പൃഥ്വിരാജ്-വൈശാഖ് ചിത്രം 'ഖലീഫ'യിലെ ഡബ്ബിങ് പൂർത്തിയായി; ആഗോള റിലീസ് ഓഗസ്റ്റ് 20-ന്

കൊച്ചി:പൃഥ്വിരാജ്-വൈശാഖ്-ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് ആക്ഷൻ എന്റർടൈനർ ചിത്രമായ 'ഖലീഫ'യിൽ തന്റെ ഭാഗങ്ങളുടെ ഡബ്ബിങ് സൂപ്പർസ്റ്റാർ മോഹൻലാൽ പൂർത്തിയാക്കി. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അണിയറ പ്രവർത്തകർ ഈ ആവേശകരമായ വിവരം പുറത്തുവിട്ടത്.

​ചിത്രത്തിൽ 'മാമ്പറയ്ക്കൽ അഹമ്മദ് അലി' എന്ന ശക്തമായ കഥാപാത്രമായാണ് മോഹൻലാൽ അതിഥി താരമായി എത്തുന്നത്. ഈ കഥാപാത്രത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ മോഹൻലാൽ നായകനായി എത്തും എന്ന പ്രത്യേകതയുമുണ്ട്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി മോഹൻലാൽ നൽകുന്ന വിസ്മയ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതിനായി രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്നും, ഇതൊരു യാത്രയുടെ തുടക്കം മാത്രമാണെന്നും സംവിധായകൻ വൈശാഖ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

​പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും

'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്ന മാസ്സ് ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിൽ 'മാമ്പറയ്ക്കൽ ആമിർ അലി' എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്. മോഹൻലാൽ അവതരിപ്പിക്കുന്ന മാമ്പറയ്ക്കൽ അഹമ്മദ് അലിയുടെ കൊച്ചുമകനാണ് ആമിർ അലി. സ്വർണ്ണക്കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രം ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്.

​ബോളിവുഡ് താരം നീൽ നിതിൻ മുകേഷ് ചിത്രത്തിലൂടെ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. തെലുങ്ക് താരം മാളവിക ശർമ്മ നായികയായി എത്തുന്ന ചിത്രത്തിൽ പൃഥ്വിരാജും മാളവികയും അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ പ്രണയ നിമിഷങ്ങൾ കോർത്തിണക്കിയ 'അസലായവളെ' എന്ന ഗാനം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ സൂപ്പർ ഹിറ്റായിക്കഴിഞ്ഞു.

​ജിനു ഇന്നൊവേഷൻസിന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി എന്നിവരാണ്. ജോമോൻ ടി ജോൺ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ചമൻ ചാക്കോയും പ്രൊഡക്ഷൻ ഡിസൈൻ മോഹൻദാസുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ എന്നിവരാണ് ആക്ഷൻ കൊറിയോഗ്രാഫി.