മുണ്ടക്കൈ ചൂരല്‍മല ദുരന്തം പുത്തുമല ഹൃദയഭൂമിയില്‍ സര്‍വ്വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടന്നു

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ പുത്തുമല ഹൃദയഭൂമിയില്‍ സര്‍വ്വമത പ്രാര്‍ത്ഥനയും മന്ത്രിമാരുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു.

മുണ്ടക്കൈ ചൂരല്‍മല ദുരന്തം പുത്തുമല ഹൃദയഭൂമിയില്‍ സര്‍വ്വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടന്നു
മുണ്ടക്കൈ ചൂരൽമല ദുരന്തത്തിന്റെ രണ്ടാം വാർഷികത്തിൽ പുത്തുമല ഹൃദയഭൂമിയിൽ മന്ത്രിമാരായ ടി സിദ്ദീഖ് . എപി അനിൽകുമാർ എന്നിവർ പുഷ്പാർച്ചന നടത്തുന്നു
മുണ്ടക്കൈ ചൂരല്‍മല ദുരന്തം പുത്തുമല ഹൃദയഭൂമിയില്‍ സര്‍വ്വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടന്നു
മുണ്ടക്കൈ ചൂരല്‍മല ദുരന്തം പുത്തുമല ഹൃദയഭൂമിയില്‍ സര്‍വ്വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടന്നു
മുണ്ടക്കൈ ചൂരല്‍മല ദുരന്തം പുത്തുമല ഹൃദയഭൂമിയില്‍ സര്‍വ്വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടന്നു

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: പുത്തുമല ഹൃദയഭൂമിയില്‍ ഇന്ന് സര്‍വ്വമത പ്രാര്‍ത്ഥനയും ആദരാഞ്ജലിയും

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം പിന്നിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍, ജീവന്‍ നഷ്ടപ്പെട്ടവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ച് പുത്തുമലയിലെ ഹൃദയഭൂമിയില്‍ ഇന്ന് സര്‍വ്വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടക്കും. ജില്ലാ ഭരണകൂടത്തിന്റെയും മേപ്പാടി ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

​രാവിലെ ഒന്‍പതിന് ഹൃദയഭൂമിയില്‍ നടക്കുന്ന സര്‍വ്വമത പ്രാര്‍ത്ഥനയിലും അനുസ്മരണ ചടങ്ങുകളിലും റവന്യൂ, കൃഷി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാരായ എ.പി. അനില്‍കുമാര്‍, അഡ്വ. ടി. സിദ്ദീഖ്, കെ.എം. ഷാജി എന്നിവര്‍ പങ്കെടുത്ത് ആദരാഞ്ജലികള്‍ അര്‍പ്പിച്ചും. തുടര്‍ന്ന്, മന്ത്രിമാരായ ടി. സിദ്ദീഖ്, എ.പി. അനില്‍കുമാര്‍ എന്നിവര്‍ ഹൃദയഭൂമിയില്‍ പുഷ്പാര്‍ച്ചന നടത്തി. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് മന്ത്രി എ.പി. അനില്‍കുമാര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സംസാരിച്ചു.

​ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്കായി കെ.എസ്.ആര്‍.ടി.സി പ്രത്യേക യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടൗണ്‍ഷിപ്പ്, കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നും രാവിലെ എട്ടിന് പുത്തുമലയിലേക്കും തിരികെ കല്‍പ്പറ്റയിലേക്കും പ്രത്യേക സര്‍വീസുകള്‍ ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.