ബോളിവുഡ് താരങ്ങൾ മലയാളത്തിലേക്ക് പ്യാർ സിനിമയുടെ ഓഡിയോ പ്രകാശനം നടന്നു
മനോജ് ഗോവിന്ദൻ സംവിധാനം ചെയ്യുന്ന പ്യാർ എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം എറണാകുളം ഹോട്ടൽ ലുമിനറയിൽ വെച്ച് നടന്നു. പ്രശസ്ത സംവിധായകരായ ജോസ് തോമസ്, മെക്കാർട്ടിൻ, ജി. മാർത്താണ്ഡൻ, നടി കേതകി നാരായൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
ബോളിവുഡ് താരങ്ങൾ മലയാളത്തിലേക്ക്; 'പ്യാർ' സിനിമയുടെ ഓഡിയോ പ്രകാശനം നടന്നു
കൊച്ചി: ബോളിവുഡ് നടിമാരായ കേതകി നാരായണൻ, അമിക ഷൈലു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് ഗോവിന്ദൻ സംവിധാനം ചെയ്യുന്ന 'പ്യാർ' എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം എറണാകുളം ഹോട്ടൽ ലുമിനറയിൽ വെച്ച് നടന്നു. പ്രശസ്ത സംവിധായകരായ ജോസ് തോമസ്, മെക്കാർട്ടിൻ, ജി. മാർത്താണ്ഡൻ, നടി കേതകി നാരായൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വൈഡ് സ്ക്രീൻ മീഡിയയുടെ ബാനറിൽ മനോജ് ഗോവിന്ദൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇംഗ്ലീഷിലും മലയാളത്തിലുമായിട്ടാണ് ഒരുങ്ങുന്നത്. ഇംഗ്ലീഷിൽ 'WHY KNOT' എന്നും മലയാളത്തിൽ 'പ്യാർ' എന്നുമാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
റിനിൽ ഗൗതം സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിൽ ഏഴു ഗാനങ്ങളാണുള്ളത്. കെ.എസ്. ചിത്ര, ചിത്ര അരുൺ, നജീം അർഷാദ് തുടങ്ങിയ പ്രമുഖ ഗായകർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരി ഉൾപ്പെടെയുള്ള പ്രശസ്ത ഗാനരചയിതാക്കളാണ് വരികൾ ഒരുക്കിയിരിക്കുന്നത്. ഹോളിവുഡ് നടി ഐറീന മിഹാൽ കോവിച്, കൊറിയോഗ്രാഫർ ജോബിൻ ജോർജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രം മെയ് ആദ്യം തിയറ്ററുകളിലെത്തും.
ബിഗ് സ്ക്രീനിൽ ചിരിമഴ പെയ്യിക്കാൻ ഹലോ ഡിയർ
ജനപ്രതിനിധികളുടെ മഹാസംഗമം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു
വളവന്നൂർ സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു മന്ത്രി എ.പി. അനിൽകുമാർ
തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ അപൂർവ ശസ്ത്രക്രിയ 1.5 കിലോഗ്രാം ഭാരമുള്ള ഗർഭാശയമുഴ നീക്കി
പരിമിതികളെ മനോധൈര്യം കൊണ്ട് തോൽപ്പിച്ച് റാഷിദ് ഉപരിപഠനത്തിന് തണലായി ലാപ്ടോപ്പ്
ഇ മാലിന്യത്തിൽ വിരിഞ്ഞ അത്ഭുതം ഇന്ത്യയിലെ ആദ്യ സൈബർ ട്രോജൻ ഹോഴ്സ് കൊച്ചിയിൽ 
