പറവൂർ ചിറ്റാറ്റുകരയിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ വിവിധ റോഡുകൾ ഉദ്ഘാടനം ചെയ്തു
പറവൂർ നിയോജക മണ്ഡലത്തിലെ ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിൽ നിർമാണം പൂർത്തിയാക്കിയ വിവിധ റോഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിച്ചു.
പറവൂർ നിയോജക മണ്ഡലത്തിൽ വിവിധ റോഡുകൾ ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി വി ഡി സതീശൻ
പറവൂർ :പറവൂർ നിയോജക മണ്ഡലത്തിലെ ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിൽ നിർമാണം പൂർത്തിയാക്കിയ വിവിധ റോഡുകളുടെ ഉദ്ഘാടനം പറവൂർ എംഎൽഎ കൂടിയായ മുഖ്യമന്ത്രി അഡ്വ. വി ഡി സതീശൻ നിർവഹിച്ചു. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിലെ വാർഡ് രണ്ടിൽ തണ്ടാശ്ശേരി റോഡ്, വാർഡ് മൂന്നിൽ കോട്ടക്കാവ് പള്ളി വക റോഡ്, വ്യാപാര ഭവൻ ലിങ്ക് റോഡ് എന്നീ റോഡുകളാണ് എംഎൽഎയുടെ 2025-26 വർഷത്തെ പ്രത്യേക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയത്.
ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ കെ സാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ആർ സൈജൻ, ജില്ലാ പഞ്ചായത്ത് മെമ്പർ എം എ നിത്യ, വാർഡ് മെമ്പർ എം എസ് സജീവ്, ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പറവൂർ ചിറ്റാറ്റുകരയിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ വിവിധ റോഡുകൾ ഉദ്ഘാടനം ചെയ്തു
ഭാവനാ റിലീസിന്റെ പുതിയ മിസ്റ്ററി ത്രില്ലർ ദിലീഷ് പോത്തൻ പ്രധാന വേഷത്തിലെത്തുന്ന ഭൗമ വരുന്നു
പ്രശാന്തേട്ടന്റെ മീശ വരുന്നു എ ഐ സാങ്കേതികവിദ്യയിൽ ഒരുങ്ങുന്ന ചിത്രം
ചെമ്പൻ വിനോദിന്റെ തകർപ്പൻ പെർഫോർമൻസ് ഡിസ്കോ യിലെ ആദ്യ ഗാനം പുറത്തിറങ്ങി
13 മില്യൺ വ്യൂസ് കടന്ന് ദുൽഖറിന്റെ ‘ആകാശംലോ ഒക താര’ ടീസർ നവംബർ 20 ന് റിലീസ്
തല മൂടി, കയ്യിൽ തോക്കുമായി നിഗൂഢ രൂപം ദുരൂഹതകൾ നിറച്ച് ബാൻഡ് ഓഫ് ബ്രദേഴ്സ് ഫസ്റ്റ് ലുക്ക്