ഭാവനാ റിലീസിന്റെ പുതിയ മിസ്റ്ററി ത്രില്ലർ ദിലീഷ് പോത്തൻ പ്രധാന വേഷത്തിലെത്തുന്ന ഭൗമ വരുന്നു
ആറ്റസ് ഫിലിംസിന്റെ ബാനറിൽ ബസം കാദിയാർ നിർമ്മിച്ച് റെജിൻ എസ്. ബാബു സംവിധാനം ചെയ്യുന്ന ഭൗമ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കുന്നു.
ഭാവനാ റിലീസ് പ്രദർശനത്തിനെത്തിക്കുന്ന 'ഭൗമ'; ദിലീഷ് പോത്തൻ കേന്ദ്രകഥാപാത്രമാകുന്ന മിസ്റ്ററി ത്രില്ലർ വരുന്നു
കൊച്ചി: വിജയചിത്രങ്ങൾ സമ്മാനിച്ച ഭാവനാ സ്റ്റുഡിയോസിന്റെ വിതരണ വിഭാഗമായ 'ഭാവനാ റിലീസ്' പുതിയ ചിത്രം 'ഭൗമ' തിയേറ്ററുകളിലെത്തിക്കുന്നു. ആറ്റസ് ഫിലിംസിന്റെ ബാനറിൽ ബസം കാദിയാർ നിർമ്മിച്ച് റെജിൻ എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഭൗമ'.
ഫഹദ് ഫാസിൽ, നസ്രിയ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഭാവനാ സ്റ്റുഡിയോസ്, 'കുമ്പളങ്ങി നൈറ്റ്സ്' മുതൽ 'ബെത്ലഹേം' വരെയുള്ള ഹിറ്റ് ചിത്രങ്ങൾക്ക് ശേഷമാണ് 'ഭൗമ'യുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.
ഇരുളിൽ മലനിരകളിലെ നടപ്പാതയിൽ ടോർച്ച് തെളിയിച്ചുനിൽക്കുന്ന ദിലീഷ് പോത്തന്റെ വ്യത്യസ്തമായ ലുക്കോടെയെത്തിയ പോസ്റ്ററിലൂടെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനം നടത്തിയത്. ശ്രദ്ധേയമായ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നാലെ ചലച്ചിത്ര വൃത്തങ്ങളിൽ വലിയ ചർച്ചയായി മാറിയ 'ഭൗമ', മിസ്റ്ററി-ത്രില്ലർ ജോണറിൽ രണ്ടു കാലഘട്ടങ്ങളുടെ കഥയാണ് പറയുന്നത്.
ദിലീഷ് പോത്തൻ, വിനീത്, സാഗർ സൂര്യ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയ് ബാബു, ജാഫർ ഇടുക്കി, രഘുനാഥ് പലേരി, സെന്തിൽ കൃഷ്ണ, മധുപാൽ, മണിക്കുട്ടൻ, ഭഗത് മാനുവൽ, സജിൻ ചെറുകയിൽ, ബിപിൻ പെരുമ്പള്ളി, ലെന, മെറിൻ ഫിലിപ്പ്, മോഷ സെൻ ഗുപ്ത, രേവതി ശർമ്മ, കാവ്യാ ഭാനു, അനിതാ നായർ, പ്രവീണ, നിൽജ, ജെയിൻ ആൻഡ്രൂസ്, ബിനോജ് വില്യ, അപർണ്ണ ജോൺസ്, നസ്ലിൻ ജമീല, നൗഷാദ്, എൻ. പി. നിസ്സ തുടങ്ങിയ പ്രമുഖ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
കൊച്ചി, പീരുമേട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ കഥ ഡോണി കടമ്മനിട്ടയുടേതാണ്.
അണിയറ പ്രവർത്തകർ:
സംഗീതം: ക്രിസ്റ്റോ സേവ്യർ
ഛായാഗ്രഹണം: ശരൺ വേലായുധൻ
എഡിറ്റിംഗ്: സൂരജ് ഇ. എസ്.
പ്രൊഡക്ഷൻ ഡിസൈൻ: അപ്പുണ്ണി സാജൻ
കലാസംവിധാനം: സിബിൻ വർഗീസ്
മേക്കപ്പ്: റോണി വെള്ളത്തൂവൽ
കോസ്റ്റ്യൂം ഡിസൈൻ: ഗോപിക ഉണ്ണികൃഷ്ണൻ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: അംബ്രു സൈമൺ
സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്
ഫൈനൽ മിക്സ്: രാജാകൃഷ്ണൻ എം. ആർ.
കളറിസ്റ്റ്: ലിജു പ്രഭാകർ
സ്റ്റിൽസ്: ജിതിൻ എസ്. ബാബു
പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ
ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടെയിൻമെന്റ്സ്
ആക്ഷൻ: കലൈ കിംഗ്സ്റ്റൺ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഡാനിഷ് കെ. എ.
പ്രൊഡക്ഷൻ മാനേജർ: ജസ്റ്റിൻ ടോണി തോമസ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷെറിൻ സ്റ്റാൻലി
പ്രൊഡക്ഷൻ കൺട്രോളർ: ജോബ് ജോർജ്
ഭാവനാ റിലീസിന്റെ പുതിയ മിസ്റ്ററി ത്രില്ലർ ദിലീഷ് പോത്തൻ പ്രധാന വേഷത്തിലെത്തുന്ന ഭൗമ വരുന്നു
പ്രശാന്തേട്ടന്റെ മീശ വരുന്നു എ ഐ സാങ്കേതികവിദ്യയിൽ ഒരുങ്ങുന്ന ചിത്രം
ചെമ്പൻ വിനോദിന്റെ തകർപ്പൻ പെർഫോർമൻസ് ഡിസ്കോ യിലെ ആദ്യ ഗാനം പുറത്തിറങ്ങി
13 മില്യൺ വ്യൂസ് കടന്ന് ദുൽഖറിന്റെ ‘ആകാശംലോ ഒക താര’ ടീസർ നവംബർ 20 ന് റിലീസ്
തല മൂടി, കയ്യിൽ തോക്കുമായി നിഗൂഢ രൂപം ദുരൂഹതകൾ നിറച്ച് ബാൻഡ് ഓഫ് ബ്രദേഴ്സ് ഫസ്റ്റ് ലുക്ക്
ആക്ഷൻ റിവഞ്ച് ത്രില്ലറുമായി ബിനു എസ് പ്രഹരം ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി