സുരേഷ് ഗോപിയുടെ ‘ഒറ്റക്കൊമ്പൻ’ പിറന്നാൾ തിളക്കത്തിൽ നായിക അഭിനയയുടെ പുതിയ പോസ്റ്റർ പുറത്ത്
സുരേഷ് ഗോപി നായകനാകുന്ന മാസ് ആക്ഷൻ ചിത്രം ഒറ്റക്കൊമ്പനി ലെ നായികാ കഥാപാത്രമായ അന്നയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. അഭിനയയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവർത്തകർ പോസ്റ്റർ പങ്കുവെച്ചത്.
സുരേഷ് ഗോപിയുടെ ‘ഒറ്റക്കൊമ്പൻ’ പിറന്നാൾ തിളക്കത്തിൽ നായിക അഭിനയയുടെ പുതിയ പോസ്റ്റർ പുറത്ത്
കൊച്ചി: ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം ‘ഒറ്റക്കൊമ്പനി’ലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഭിനയയുടെ പുത്തൻ പോസ്റ്റർ പുറത്തിറങ്ങി. അഭിനയയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിലെ താരത്തിന്റെ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ‘അന്ന’ എന്നാണ് ചിത്രത്തിൽ അഭിനയ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവർ സഹനിർമ്മാണം നിർവഹിക്കുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തിയാണ്.
ജോജു ജോർജ് ഒരുക്കിയ "പണി" എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ മലയാളത്തിൽ വലിയ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് അഭിനയ. താരത്തിന്റെ പുതിയ പോസ്റ്റർ കൂടി എത്തിയതോടെ ചിത്രത്തിലെ കഥാപാത്രങ്ങളെക്കുറിച്ചുള്ള ആരാധകരുടെ ആകാംക്ഷയും വർധിച്ചിരിക്കുകയാണ്.
മുമ്പ് സുരേഷ് ഗോപിയുടെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ സംഗീതസംവിധായകനായി തെലുങ്ക് സംഗീത സംവിധായകൻ തമനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. തെന്നിന്ത്യൻ സംഗീതരംഗത്തെ പ്രമുഖനായ തമൻ സംഗീതസംവിധായകനായി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ‘ഒറ്റക്കൊമ്പൻ’.
വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ‘ഒറ്റക്കൊമ്പൻ’ ഒരു മാസ് ആക്ഷൻ ചിത്രമായാണ് അണിയറപ്രവർത്തകർ ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ലൊക്കേഷൻ വീഡിയോയും നേരത്തെ മികച്ച പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ലാൽ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, ലാലു അലക്സ്, കബീർ ദുഹാൻ സിംഗ്, ജോണി ആന്റണി, ബിജു പപ്പൻ, മേഘ്ന രാജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളടക്കം എഴുപതിലധികം അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
മലയാള സിനിമയിൽ വലിയ ബജറ്റിലുള്ള പ്രോജക്ടുകളുമായി സജീവമായ ശ്രീ ഗോകുലം മൂവീസിന്റെ പ്രധാന ചിത്രങ്ങളിലൊന്നാണ് ‘ഒറ്റക്കൊമ്പൻ’. ജയസൂര്യ നായകനാകുന്ന ‘കത്തനാർ’, എസ്.ജെ. സൂര്യ നായകനാകുന്ന ‘കില്ലർ’, മോഹൻലാൽ നായകനാകുന്ന ‘ഓപ്പറേഷൻ ഗംഗ’ എന്നിവയും ഈ ബാനറിൽ ഒരുങ്ങുന്നുണ്ട്.
ചിത്രത്തിന്റെ അണിയറപ്രവർത്തകർ:
രചന: ഷിബിൻ ഫ്രാൻസിസ്
ഛായാഗ്രഹണം: ഷാജികുമാർ
സംഗീതം: തമൻ
എഡിറ്റിംഗ്: ഷഫീഖ് വി ബി
ഗാനങ്ങൾ: വയലാർ ശരത്ച്ചന്ദ്ര വർമ്മ
കലാസംവിധാനം: ഗോകുൽ ദാസ്
ആക്ഷൻ: കലയ് കിങ്സൺ, ഫീനിക്സ് പ്രഭു, സ്റ്റണ്ട് ശിവ, സിൽവ
പി.ആർ.ഒ: വാഴൂർ ജോസ്, ശബരി
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
