സെവല കാള
അടങ്ങാത്ത വീര്യവുമായി റോബർട്ട് മാസ്റ്റർ സെവല കാള ഫസ്റ്റ് ലുക്ക് പുറത്ത്
അടങ്ങാത്ത വീര്യവുമായി റോബർട്ട് മാസ്റ്റർ; 'സെവല കാള' ഫസ്റ്റ് ലുക്ക് പുറത്ത്
ചെന്നൈ: പ്രശസ്ത നൃത്തസംവിധായകനും നടനുമായ റോബർട്ട് മാസ്റ്റർ നായകനായി എത്തുന്ന ആക്ഷൻ എന്റർടെയിനർ 'സെവല കാള'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വയലൻസ് മൂഡിലുള്ള പോസ്റ്റർ ചിത്രം ഒരു മാസ് ആക്ഷൻ മൂവിയാണെന്ന സൂചനയാണ് നൽകുന്നത്. 'അടങ്ങാത്ത കാള' എന്നാണ് സിനിമയുടെ പേരിന്റെ അർത്ഥം.
ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ പോൾ സതീഷ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ലോകേഷ് കനകരാജ്, കാർത്തിക് സുബ്ബുരാജ് തുടങ്ങിയ സംവിധായകരെപ്പോലെ ഹ്രസ്വചിത്രങ്ങളിലെ അനുഭവസമ്പത്തുമായാണ് പോൾ സതീഷ് ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. മധുരയിലും പരിസര പ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
ആക്ഷൻ, പ്രണയം, കോമഡി, സെന്റിമെന്റ്സ് എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്. മുരടൻ നായകനായി റോബർട്ട് മാസ്റ്റർ എത്തുമ്പോൾ സമ്പത്ത് റാം ആണ് വില്ലൻ വേഷം കൈകാര്യം ചെയ്യുന്നത്. ഉത്തരേന്ത്യൻ നടി മീനാക്ഷി ജെയ്‌സാലാണ് നായിക. തമിഴ് സിനിമയിലെ നായക നിരയിലേക്ക് ശക്തമായ തിരിച്ചുവരവിനാണ് റോബർട്ട് മാസ്റ്റർ ഈ ചിത്രത്തിലൂടെ ലക്ഷ്യമിടുന്നത്.
ആർ. രാജാമണി ഛായാഗ്രഹണവും പ്രിഥ്വി സംഗീതവും നിർവഹിക്കുന്നു. ശങ്കർ മഹാദേവൻ, അനുരാധ ശ്രീറാം തുടങ്ങിയ പ്രമുഖർ ആലപിച്ച അഞ്ച് ഗാനങ്ങൾ ചിത്രത്തിലുണ്ട്. വിങ്സ് പിക്ചേഴ്സിന്റെ ബാനറിൽ പോൾ സതീഷും ജൂലിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
