എടിഎം തകർത്ത് കവർച്ചയ്ക്ക് ശ്രമം രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
പുത്തൻകുരിശിൽ ബാങ്ക് എടിഎം കുത്തിത്തുറന്ന് പണം കവരാൻ ശ്രമിച്ച കേസിൽ അസം, പശ്ചിമ ബംഗാൾ സ്വദേശികളായ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
എടിഎം കുത്തിത്തുറന്ന് കവർച്ചാശ്രമം: രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പുത്തൻകുരിശിൽ പിടിയിൽ
പുത്തൻകുരിശ്: ദേശീയസാൽകൃത ബാങ്കിന്റെ എടിഎം മെഷീൻ കുത്തിത്തുറന്ന് പണം കവരാൻ ശ്രമിച്ച കേസിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തു. അസം നാഗോൺ സ്വദേശി നൂർ അമീൻ (26), പശ്ചിമ ബംഗാൾ ഗോപാൽ നഗർ സ്വദേശി ബിജയ് സർക്കാർ (22) എന്നിവരാണ് പിടിയിലായത്.
ഈ മാസം 23-ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ഇരുചക്രവാഹനത്തിൽ മഴക്കോട്ടും ഹെൽമെറ്റും ധരിച്ചെത്തിയ പ്രതികൾ പുത്തൻകുരിശിലുള്ള എടിഎം കൗണ്ടറിനുള്ളിൽ കയറി മെഷീൻ കുത്തിത്തുറക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പണം സൂക്ഷിച്ച ഭാഗം തുറക്കാൻ സാധിക്കാതെ വന്നതോടെ ഇവർ ശ്രമം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. കവർച്ചാശ്രമത്തിനിടെ എടിഎം മെഷീന്റെ ഡിസ്പെൻസറി യൂണിറ്റിനും അനുബന്ധ ഭാഗങ്ങൾക്കും ത കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഏകദേശം രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
സംഭവത്തിന് ശേഷം ശാസ്ത്രീയ അന്വേഷണം ഊർജിതമാക്കിയ പോലീസ് സംഘം കരിമുകൾ ഭാഗത്തുനിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഡി വൈ എസ് പി ബാബുക്കുട്ടൻ, സർക്കിൾ ഇൻസ്പെക്ടർ പി. എം. എബി, എസ്. ഐമാരായ ജിതിൻ കുമാർ, അജിൻ ഷാൻ, ജി. ശശിധരൻ, മാത്യു എം. ജേക്കബ്, ബിജു ജോൺ, മനോജ് കുമാർ, ദിലീപ് കുമാർ, എ. എസ്. ഐ ശ്രീജിത്ത്, സീനിയർ സി. പി. ഒ വിനു ഏബ്രഹാം എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്
ആധാരം രജിസ്ട്രേഷന് കൈക്കൂലി സബ് രജിസ്ട്രാര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു
ലോക ഹൃദയ ദിനം ഒരു മിടിപ്പ് പോലും ശ്രദ്ധിക്കാതെ പോകരുത്
കാട്ടാനയിറങ്ങില്ല, എ ഐ കാവൽ നിൽക്കും മുള്ളരിങ്ങാട്ട് സംസ്ഥാനത്തെ ആദ്യ ‘സ്മാർട്ട് ഫെൻസ്’ ഉദ്ഘാടനം ചെയ്തു
എടിഎം തകർത്ത് കവർച്ചയ്ക്ക് ശ്രമം രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
യൂറോപ്യൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് 25 ഓളം കേസുകളിലെ പ്രതി പെരുമ്പാവൂരിൽ പിടിയിൽ
ആരംഭം ഒരു അൽബാനിയോ കഥ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്