പ്രിയദർശിനി പദ്ധതിക്ക് 100 ദിനം 13 കോടി വനിതാ യാത്രകൾ
കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യയാത്രാ പദ്ധതി 100 ദിവസം പൂർത്തിയാക്കുന്നു. ഇതുവരെ 13 കോടി വനിതാ യാത്രകളും 275 കോടി രൂപയുടെ സൗജന്യ ടിക്കറ്റുകളും നൽകിയതായി മന്ത്രി സി.പി.ജോൺ
പ്രിയദർശിനി പദ്ധതിക്ക് 100 ദിനം 13 കോടി വനിതാ യാത്രകൾ
തിരുവനന്തപുരം: കെഎസ്ആർടിസി നടപ്പിലാക്കിയ 'പ്രിയദർശിനി' സൗജന്യയാത്രാ പദ്ധതി വിജയകരമായി 100-ാം ദിനത്തിലേക്ക് കടക്കുന്നു. ദിനംപ്രതി ശരാശരി 12.93 ലക്ഷം വനിതകളാണ് ഈ പദ്ധതിയുടെ പ്രയോജനം അനുഭവിക്കുന്നതെന്ന് മന്ത്രി സി.പി. ജോൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പദ്ധതി ആരംഭിച്ച ജൂൺ 15 മുതൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം വനിതകൾ നടത്തിയത് ഏതാണ്ട് 13 കോടി യാത്രകളാണ്. ഇതിലൂടെ ഏകദേശം 275 കോടി രൂപയുടെ ടിക്കറ്റുകളാണ് യാത്രാക്കാർക്ക് സൗജന്യമായി നൽകിയത്. സെപ്റ്റംബർ 7-നാണ് ഏറ്റവും കൂടുതൽ വനിതകൾ പദ്ധതി പ്രയോജനപ്പെടുത്തിയത്; അന്ന് മാത്രം 15.53 ലക്ഷം പേർ യാത്ര ചെയ്യുകയും, 3.29 കോടി രൂപയുടെ ടിക്കറ്റുകൾ സൗജന്യമായി നൽകുകയും ചെയ്തു.
സൗജന്യ പദ്ധതിയിലെ തുക ഒഴിവാക്കിയാൽ പോലും കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനത്തിൽ വർധനവുണ്ടായിട്ടുണ്ട്. സെപ്റ്റംബറിലെ ശരാശരി പ്രതിദിന കലക്ഷൻ 5.75 കോടി രൂപയായി ഉയർന്നപ്പോൾ, ജൂലൈയിൽ ഇത് 5.45 കോടിയും ഓഗസ്റ്റിൽ 5.43 കോടിയുമായിരുന്നു. ആകെ യാത്രക്കാരിൽ വനിതകളുടെ പങ്കാളിത്തം തുടക്കത്തിലെ 62 ശതമാനത്തിൽ നിന്ന് 68.9 ശതമാനമായി ഉയർന്നു. പദ്ധതി ആരംഭിച്ച ശേഷമുള്ള ആകെ പ്രതിദിന യാത്രക്കാരുടെ എണ്ണം 24.66 ലക്ഷത്തിൽ നിന്ന് 12.1% വർധിച്ച് 27.63 ലക്ഷത്തിലെത്തി.
കേരള ഫിനാൻഷ്യൽ കോർപറേഷനാണ് (KFC) പദ്ധതിക്കായുള്ള പണം മുൻകൂറായി കെഎസ്ആർടിസിക്ക് നൽകുന്നത്. ഓരോ 15 ദിവസം കൂടുമ്പോഴും ബജറ്റ് വിഹിതത്തിൽ നിന്ന് സർക്കാർ ഈ തുക കെഎഫ്സിക്ക് തിരിച്ചടയ്ക്കും.
പ്രിയദർശിനി പദ്ധതിക്ക് 100 ദിനം 13 കോടി വനിതാ യാത്രകൾ
സ്വിമ്മിംഗ് പൂളിൽ കുട്ടി മുങ്ങിമരിച്ച സംഭവംഅസോസിയേഷന്റെ അനാസ്ഥയിൽ അന്വേഷണം
കേരളത്തിലേക്ക് ആഡംബര കാറുകളിൽ കടത്താൻ ശ്രമിച്ച 1 കോടിയുടെ കഞ്ചാവ് പിടികൂടി 4 പേർ പിടിയിൽ
ആലുവ ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിനെ മർദ്ദിച്ച കേസ് മുഖ്യപ്രതി പിടിയിൽ
മൂവാറ്റുപുഴയിൽ 1.25 കിലോ കഞ്ചാവുമായി രണ്ട് വെസ്റ്റ് ബംഗാൾ സ്വദേശികൾ പിടിയിൽ
മൂവാറ്റുപുഴയിൽ 50 കിലോ ജാതിപത്രി മോഷണം കാപ്പ കേസ് പ്രതി അറസ്റ്റിൽ