സമൂഹ്യക്ഷേമ പെൻഷൻ അട്ടിമറിക്കെതിരെ പിണ്ടിമനയിൽ പ്രതിഷേധം മുൻ എം.എൽ.എ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു
പെൻഷൻ വീട്ടിലെത്തിച്ചു നൽകുക, സ്ത്രീ സുരക്ഷാ പെൻഷൻ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പിണ്ടിമനയിൽ KSKTU വില്ലേജ് കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു. മുൻ എം.എൽ.എ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു.
സമൂഹ്യക്ഷേമ പെൻഷൻ അട്ടിമറിക്കെതിരെ പിണ്ടിമനയിൽ KSKTU പ്രതിഷേധ സമരം
പിണ്ടിമന: ക്ഷേമ പെൻഷനുകൾ അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കെതിരെ കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (KSKTU) പിണ്ടിമന വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിനു മുന്നിൽ ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ, സഞ്ചരിക്കാൻ ബുദ്ധിമുട്ടുള്ളവർ ഉൾപ്പെടെയുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും ക്ഷേമ പെൻഷൻ സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീട്ടിലെത്തിച്ചു നൽകുക, റദ്ദാക്കിയ കുടുംബങ്ങളിലെ അർഹരായ സ്ത്രീകൾക്കുള്ള സ്ത്രീ സുരക്ഷാ പെൻഷൻ ഉടനടി പുനഃസ്ഥാപിക്കുക, ക്ഷേമ പെൻഷനുകൾ ഇല്ലാതാക്കാനുള്ള യു.ഡി.എഫ് സർക്കാരിന്റെ നീക്കങ്ങൾ ഉപേക്ഷിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
പ്രതിഷേധ സമരം മുൻ എം.എൽ.എ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. KSKTU പിണ്ടിമന വില്ലേജ് പ്രസിഡന്റ് സജീവ് നാരായണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംഘടനയുടെ പ്രമുഖ നേതാക്കളായ ബിജു പി. നായർ, ടി. സി. മാത്യു, എസ്. എം. അലിയാർ മാഷ്, പി. കെ. ശശി, പി. സി. വേലായുധൻ എന്നിവർ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
