പെരുമ്പാവൂരിൽ ബസ് യാത്രക്കാരിയുടെ പേഴ്സ് കവർന്ന കർണാടക സ്വദേശിനി അറസ്റ്റിൽ

പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ യാത്രക്കാരിയുടെ പണവും എടിഎം കാർഡും മോഷ്ടിച്ച കേസിൽ കർണാടക കൊപ്പ സ്വദേശിനി രാധയെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു

പെരുമ്പാവൂരിൽ ബസ് യാത്രക്കാരിയുടെ പേഴ്സ് കവർന്ന കർണാടക സ്വദേശിനി അറസ്റ്റിൽ
കർണാടക കൊപ്പ സ്വദേശി രാധ (49) ആണ് പെരുമ്പാവൂർ പോലീസിന്റെ പിടിയിലായത്

പെരുമ്പാവൂരിൽ ബസ് യാത്രക്കാരിയുടെ പേഴ്സ് കവർന്ന കർണാടക സ്വദേശിനി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ സ്വകാര്യ ബസിൽ യാത്രക്കാരിയുടെ പണവും എടിഎം കാർഡും അടങ്ങിയ പേഴ്സ് കവർന്ന കേസിൽ കർണാടക സ്വദേശിനിയായ മധ്യവയസ്കയെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടക കൊപ്പ സ്വദേശി രാധ (49) ആണ് പെരുമ്പാവൂർ പോലീസിന്റെ പിടിയിലായത്.

​കഴിഞ്ഞ വ്യാഴാഴ്ച (ജൂൺ 4) വൈകീട്ടോടെ പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. അയ്മുറിയിൽ നിന്നും പെരുമ്പാവൂരിലേക്ക് വരികയായിരുന്ന ബസിലെ യാത്രക്കാരിയായ കൊമ്പനാട് തെക്കുപുറം സ്വദേശിനിയുടെ ബാഗിൽ നിന്നാണ് രാധ പേഴ്സ് കവർന്നത്. ബസ് സ്റ്റാൻഡിലെത്തി യാത്രക്കാർ ഇറങ്ങുന്നതിനിടയിലെ തിരക്ക് മുതലെടുത്തായിരുന്നു മോഷണം. പണം, എടിഎം കാർഡ്, പെൻഡ്രൈവ് എന്നിവയാണ് പേഴ്സിലുണ്ടായിരുന്നത്.

​പരാതിയെത്തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ വലയിലാക്കിയത്. പെരുമ്പാവൂർ എ.എസ്.പി ഹർദിക് മീണ, ഇൻസ്പെക്ടർ ആർ. അനിൽ കുമാർ, എസ്.ഐമാരായ പ്രവീൺ പ്രകാശ്, ടി.കെ അനിൽ, എ.എസ്.ഐ എ.ജി രതി, സീനിയർ സി.പി.ഒമാരായ രജിത് രാജൻ, എം.ബി ജയന്തി, സി.പി.ഒ നജ്മി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.