പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ ഒരു പാൻ ഇന്ത്യൻ സൈബര്‍ ത്രില്ലര്‍ അച്യുത അവതാരം ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി
കന്നഡ സംവിധായകൻ പുനീത് ഒരുക്കുന്ന മലയാളം പാൻ ഇന്ത്യൻ സൈബർ ത്രില്ലർ ചിത്രം അച്യുത അവതാരം സിനിമയിലെ സെയ്ലർ ഓഫ് പെയിൻ എന്ന ലിറിക്കൽ ഗാനം റിലീസായി. ചിത്രം ജൂലൈയിൽ തിയേറ്ററുകളിലെത്തും.
പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ ഒരു പാൻ ഇന്ത്യൻ സൈബര്‍ ത്രില്ലര്‍; 'അച്യുത അവതാരം' ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി
കൊച്ചി: മലയാള സിനിമയിൽ പുതിയൊരു ദൃശ്യവിസ്മയമൊരുക്കാൻ പാൻ ഇന്ത്യൻ സൈബര്‍ ത്രില്ലര്‍ ചിത്രം 'അച്യുത അവതാരം' ഒരുങ്ങുന്നു. ചിത്രത്തിലെ ഏറെ ആകാംഷയുണർത്തുന്ന പുതിയ ലിറിക്കൽ ഗാനം റിലീസ് ചെയ്തു. 'സെയ്ലർ ഓഫ് പെയിൻ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രുതി ശിവദാസൻ ആണ്. ഹരീഷ് മോഹനൻ്റെ വരികൾക്ക് പ്രസന്ന കുമാർ എം. എസ് ആണ് സംഗീതം നൽകിയിരിക്കുന്നത്.
കന്നഡയിലെ പ്രമുഖ ചലച്ചിത്ര പ്രവർത്തകനും എഴുത്തുകാരനുമായ പുനീത് ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണിത്. വർഷങ്ങളായി തെലുങ്ക്, തമിഴ് സിനിമകളിൽ അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ച പരിചയസമ്പത്തുമായാണ് പുനീത് എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. റെയ്‌റ വെഞ്ചേഴ്‌സിന്റെ ബാനറിൽ രമേശ സി, രുദ്രമൂർത്തി, രാജേഷ് ആർ എന്നിവർ ചേർന്നാണ് ഈ സൈബർ ത്രില്ലർ നിർമ്മിച്ചിരിക്കുന്നത്.
പ്രമുഖ നർത്തകിയും താരവുമായ മാളവിക നന്ദൻ, 'കാന്താര' ഫെയിം അവിനാശ്, സീമ ജി. നായർ എന്നിവർക്കൊപ്പം അന്യഭാഷാ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ദേശീയ അവാർഡ് ജേതാവായ ഛായാഗ്രാഹകൻ ആനന്ദ് മീനാക്ഷിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. പവൻ പൂവയ്യ, മഹേഷ് തോട്ട എന്നിവർ എഡിറ്റിംഗും നാഗരാജു, നവീൻ എന്നിവർ ആർട്ട് ഡയറക്ഷനും നിർവ്വഹിക്കുന്നു.
ഐഡൻ്റ് ലാബ്സ് ആണ് വി. എഫ്.എക്സ് കൈകാര്യം ചെയ്യുന്നത്. ഡിജിറ്റൽ മാർക്കറ്റിംഗ്: വൈറ്റ് പേപ്പർ, പി.ആർ.ഒ: പി. ശിവപ്രസാദ്. കാസർഗോഡും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ 'അച്യുത അവതാരം' വരും ദിവസങ്ങളിൽ, ജൂലൈ മാസത്തോടെ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
നിർമ്മാണച്ചെലവിനേക്കാൾ തുക സ്ഥലം ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിങ് രൂപീകരിക്കും മന്ത്രി പി.കെ. ബഷീർ
സമൂഹനന്മ ലക്ഷ്യം വെച്ചവരാണ് ഹോണററി ബിരുദം നേടിയവരെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
പെരുമ്പാവൂർ റോഡ് നവീകരണം ഉദ്ഘാടനം നിർവഹിച്ചു വികസന പദ്ധതികൾക്ക് പിന്തുണയുമായി പൊതുമരാമത്ത് വകുപ്പ് 
