പോക്കറ്റ് ക്യാമറയിൽ പൂർണ്ണമായും ചിത്രീകരിച്ച ആദ്യ ഇന്ത്യൻ സിനിമ; സാങ്കേതിക വിപ്ലവവുമായി ടാറ്റൂ ദ ഗ്രാഫിക്ക

ഇന്ത്യൻ ചലച്ചിത്ര ലോകത്ത് പുതിയൊരു സാങ്കേതിക വിപ്ലവത്തിന് വഴിതുറന്നുകൊണ്ട് ടാറ്റൂ: ദ ഗ്രാഫിക്ക എന്ന ചിത്രം ഒരുങ്ങി.

പോക്കറ്റ് ക്യാമറയിൽ പൂർണ്ണമായും ചിത്രീകരിച്ച ആദ്യ ഇന്ത്യൻ സിനിമ; സാങ്കേതിക വിപ്ലവവുമായി ടാറ്റൂ ദ ഗ്രാഫിക്ക
ഇന്ത്യൻ ചലച്ചിത്ര ലോകത്ത് പുതിയൊരു സാങ്കേതിക വിപ്ലവത്തിന് വഴിതുറന്നുകൊണ്ട് 'ടാറ്റൂ: ദ ഗ്രാഫിക്ക' എന്ന ചിത്രം
പോക്കറ്റ് ക്യാമറയിൽ പൂർണ്ണമായും ചിത്രീകരിച്ച ആദ്യ ഇന്ത്യൻ സിനിമ; സാങ്കേതിക വിപ്ലവവുമായി ടാറ്റൂ ദ ഗ്രാഫിക്ക
പോക്കറ്റ് ക്യാമറയിൽ പൂർണ്ണമായും ചിത്രീകരിച്ച ആദ്യ ഇന്ത്യൻ സിനിമ; സാങ്കേതിക വിപ്ലവവുമായി ടാറ്റൂ ദ ഗ്രാഫിക്ക
പോക്കറ്റ് ക്യാമറയിൽ പൂർണ്ണമായും ചിത്രീകരിച്ച ആദ്യ ഇന്ത്യൻ സിനിമ; സാങ്കേതിക വിപ്ലവവുമായി ടാറ്റൂ ദ ഗ്രാഫിക്ക

​സാങ്കേതിക വിപ്ലവവുമായി 'ടാറ്റൂ: ദ ഗ്രാഫിക്ക'; പോക്കറ്റ് ക്യാമറയിൽ പൂർണ്ണമായും ചിത്രീകരിച്ച ആദ്യ ഇന്ത്യൻ സിനിമ ഒരുങ്ങി

കൊച്ചി: ഇന്ത്യൻ ചലച്ചിത്ര ലോകത്ത് പുതിയൊരു സാങ്കേതിക വിപ്ലവത്തിന് വഴിതുറന്നുകൊണ്ട് 'ടാറ്റൂ: ദ ഗ്രാഫിക്ക' എന്ന ചിത്രം ഒരുങ്ങി. മലയാളിയായ അശോകൻ പി.കെ. സംവിധാനവും നിർമ്മാണവും നിർവ്വഹിക്കുന്ന ഹിന്ദി ഫീച്ചർ സിനിമയുടെ ചിത്രീകരണം പൂർത്തിയായതായി 'ഹാപ്പി ട്യൂൺസ് മീഡിയ' അറിയിച്ചു.

​DJI Osmo Pocket 3 ക്യാമറയും, അതിനൊപ്പം K&F Concept, Neewer എന്നിവയുടെ പ്രൊഫഷണൽ അനാമോർഫിക് ലെൻസുകളും ഫിൽട്ടറുകളും മാത്രം ഉപയോഗിച്ച് പൂർണ്ണമായും ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചലച്ചിത്രമെന്ന സാങ്കേതിക നാഴികക്കല്ലാണ് ഈ ചിത്രം സ്വന്തമാക്കിയത്.

​കൈയ്യിലൊതുങ്ങുന്ന സാങ്കേതിക വിസ്മയം

​സാധാരണ സിനിമകളിൽ വലിയ ക്യാമറ സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ, തികച്ചും വ്യത്യസ്തവും നൂതനവുമായ ഒരു വഴിയാണ് സംവിധായകൻ അശോകൻ പി.കെ.യും ഛായാഗ്രാഹകൻ മധു കാവിലും തിരഞ്ഞെടുത്തത്. Osmo Pocket 3-ലെ 1-ഇഞ്ച് സെൻസറും പ്രത്യേക അനാമോർഫിക് ലെൻസുകളും സംയോജിപ്പിച്ച് വലിയ ബജറ്റ് സ്റ്റുഡിയോ ക്യാമറകൾക്ക് സമാനമായ സിനിമാറ്റിക് ദൃശ്യഭംഗി ചിത്രത്തിനായി സൃഷ്ടിക്കാൻ കഴിഞ്ഞതായി അണിയറപ്രവർത്തകർ വ്യക്തമാക്കി.

​ഹിന്ദി സിനിമയിലെ പുതിയ തലമുറ പ്രതിഭകളായ വാണി വസിഷ്ഠ്, സഞ്ചയ് ഷോക്കിൻ, പ്രകാശ് ബൻജാരെ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജീവ് ശങ്കർ, സെവൻ രാജ്, വികാസ് കാസ്‌ലിവാൾ, രാജീവ് വസിഷ്ഠ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

​വയനാട്, കോഴിക്കോട്, കൊച്ചി, മുംബൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ തിരക്കഥയും സംഭാഷണവും സുലഗ്ന ചാറ്റർജി നിർവ്വഹിച്ചിരിക്കുന്നു. കിഷോർ അർജുനാണ് ക്രിയേറ്റീവ് ഡയറക്ടർ. സെവൻ രാജ്, സാർത്ഥക് ശർമ്മ എന്നിവരാണ് സഹനിർമ്മാതാക്കൾ. ചിത്രത്തിലെ ഏറെ പ്രതീക്ഷയുണർത്തുന്ന 'ഐറ്റം സോംഗ്' ഉടൻ പുറത്തിറങ്ങുമെന്നും നിർമ്മാതാക്കൾ അറിയിച്ചു.