പന്തല്ലൂർ സ്കൂൾ കെട്ടിടോദ്ഘാടനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവ്വഹിച്ചു
ആനക്കയം ഗ്രാമപഞ്ചായത്ത് 20 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പന്തല്ലൂർ ജി.എൽ.പി സ്കൂളിലെ പുതിയ കെട്ടിട ഉദ്ഘാടനവും എൽ.എസ്.എസ് പരീക്ഷയിലെ വിജയികളെ ആദരിക്കലും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവ്വഹിച്ചു
പന്തല്ലൂർ ജി.എൽ.പി സ്കൂൾ പുതിയ കെട്ടിടോദ്ഘാടനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവ്വഹിച്ചു
മലപ്പുറം: പന്തല്ലൂർ ജി.എൽ.പി സ്കൂളിൽ ആനക്കയം ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വ്യവസായ-ഐ.ടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവ്വഹിച്ചു. ചടങ്ങിൽ ഈ വർഷത്തെ എൽ.എസ്.എസ് (LSS) പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ മന്ത്രി അനുമോദിച്ചു. ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ബുഷ്റ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തിൽ ഏറ്റവും കൂടുതൽ എൽ.എസ്.എസ് ജേതാക്കളെ സമ്മാനിച്ച് ചരിത്രവിജയം നേടിയ പന്തല്ലൂർ ജി.എൽ.പി സ്കൂളിലെ 22 വിദ്യാർത്ഥികളെയാണ് ചടങ്ങിൽ മന്ത്രി പ്രത്യേകമായി ആദരിച്ചത്.
ചടങ്ങിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് വികസനം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന നിയാസി, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. മുഹമ്മദലി, ആനക്കയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ശിഹാബ്, സ്ഥിരം സമിതി അധ്യക്ഷരായ സീനത്ത് അബൂബക്കർ, പി.ടി. കദീജ, സി.കെ. ഹാഷിദ്, പി.ടി. സുനീറ തുടങ്ങിയ വിവിധ ജനപ്രതിനിധികളും പ്രമുഖരും പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് കെ.എസ്. മിനി സ്വാഗതവും എസ്.എം.സി ചെയർമാൻ വി. മുഹമ്മദ് ജസീൽ നന്ദിയും പറഞ്ഞു.

