അമൃതം പൊടി ഉത്പാദനത്തിലും വിതരണത്തിലും ഗുണമേന്മ ഉറപ്പാക്കും സംസ്ഥാന ഭക്ഷ്യ കമ്മീഷൻ

അമൃതം പൊടിയുടെ ഗുണമേന്മയും കാര്യക്ഷമതയും ഉറപ്പുവരുത്താൻ എറണാകുളം ജില്ലയിലെ 10 നിർമ്മാണ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുമെന്നും അങ്കനവാടികളിൽ കൃത്യമായ ഭക്ഷ്യസുരക്ഷാ പരിശോധന നടത്തുമെന്നും സംസ്ഥാന ഭക്ഷ്യകമ്മീഷൻ ചെയർമാൻ ഡോ. ജിനു സഖറിയ ഉമ്മൻ.

അമൃതം പൊടി ഉത്പാദനത്തിലും വിതരണത്തിലും ഗുണമേന്മ ഉറപ്പാക്കും സംസ്ഥാന ഭക്ഷ്യ കമ്മീഷൻ
ദേശീയ ഭക്ഷ‍്യ ഭദ്രത നിയമം കാര‍്യക്ഷമമായി ജില്ലയിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കൂടിയ വകുപ്പുതല യോഗ‍ സംസ്ഥാന ഭക്ഷ‍്യ കമ്മീഷൻ ചെയർമാൻ ഡോ. ജിനു സക്കറിയ ഉമ്മൻ ഉദ്ഘാടനം ചെയ്യുന്നു.

അമൃതം പൊടിയുടെ ഗുണമേന്മയും കാര്യക്ഷമതയും ഉറപ്പുവരുത്തും: സംസ്ഥാന ഭക്ഷ്യകമ്മീഷൻ

കൊച്ചി: കുട്ടികൾക്കുള്ള പോഷകാഹാരമായ 'അമൃതം പൊടി'യുടെ ഉത്പാദനത്തിലും വിതരണത്തിലും ഗുണമേന്മയും കാര്യക്ഷമതയും കർശനമായി ഉറപ്പുവരുത്തുമെന്ന് സംസ്ഥാന ഭക്ഷ്യകമ്മീഷൻ ചെയർമാൻ ഡോ. ജിനു സഖറിയ ഉമ്മൻ വ്യക്തമാക്കി. എറണാകുളം കളക്ട്രേറ്റിൽ ചേർന്ന വിവിധ വകുപ്പ് നിർവഹണ ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​അമൃതം പൊടിയുടെ വിതരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി പ്രധാനപ്പെട്ട ചില തീരുമാനങ്ങൾ യോഗം അംഗീകരിച്ചു. എറണാകുളം ജില്ലയിലെ 10 അമൃതം പൊടി നിർമ്മാണ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. കുട്ടികൾക്ക് കൂടുതൽ പോഷകഗുണം ലഭിക്കുന്നതിനായി ചേരുവകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും. കൂടാതെ, ഉത്പാദന-സംഭരണ കേന്ദ്രങ്ങളിലും അങ്കനവാടികളിലും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തി സുരക്ഷിതത്വം ഉറപ്പാക്കാനും യോഗത്തിൽ നിർദ്ദേശം നൽകി.

​സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം അഡ്വ. കെ. എൻ സുഗതൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഐ സി ഡി എസ് ജില്ലാ പ്രോഗ്രാം ഓഫീസർ സി. സുധ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ ടി.എം. രജീന, ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ സി.ആർ. രൺധീപ്, ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണർ ജോസ് ലോറൻസ്, ജില്ലാ സപ്ലൈ ഓഫീസർ പി.എ. റിയാസ്, കമ്മീഷൻ കോർഡിനേറ്റർ കെ. പി. എബി എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.