​ധവളപത്രത്തോടെ സതീശന്റെ വ്യാജപ്രചരണങ്ങൾ പൊളിഞ്ഞു കേരളത്തോട് മാപ്പ് പറയണമെന്ന് കെ.എൻ ബാലഗോപാൽ

പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി സതീശൻ ഉന്നയിച്ച കടബാധ്യതകളെക്കുറിച്ചുള്ള കണക്കുകൾ അദ്ദേഹം തന്നെ അവതരിപ്പിച്ച ധവളപത്രത്തിലൂടെ വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും കേരളത്തോട് മാപ്പ് പറയണമെന്നും കെ.എൻ ബാലഗോപാൽ.

​ധവളപത്രത്തോടെ സതീശന്റെ വ്യാജപ്രചരണങ്ങൾ പൊളിഞ്ഞു കേരളത്തോട് മാപ്പ് പറയണമെന്ന് കെ.എൻ ബാലഗോപാൽ
​ധവളപത്രത്തോടെ സതീശന്റെ വ്യാജപ്രചരണങ്ങൾ പൊളിഞ്ഞു; കേരളത്തോട് മാപ്പ് പറയണമെന്ന് കെ.എൻ ബാലഗോപാൽ

ധവളപത്രത്തോടെ സതീശന്റെ വ്യാജപ്രചരണങ്ങൾ പൊളിഞ്ഞു; കേരളത്തോട് മാപ്പ് പറയണം: കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം: സ്വന്തം പ്രസ്താവനകളിലെ പൊള്ളത്തരം താൻ തന്നെ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രത്തിലൂടെ തുറന്നുകാട്ടിയ കേരള മുഖ്യമന്ത്രി വി.ഡി സതീശന് നന്ദി അറിയിച്ച് കെ.എൻ ബാലഗോപാൽ. പ്രതിപക്ഷ നേതാവായിരുന്ന കാലം മുതൽ വി.ഡി സതീശൻ സംസ്ഥാനത്തിനെതിരെ നടത്തിവന്ന തെറ്റിദ്ധാരണാജനകമായ പ്രചരണങ്ങൾ ധവളപത്രത്തിലെ കണക്കുകൾ പുറത്തുവന്നതോടെ പൂർണ്ണമായും പൊളിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് വി.ഡി സതീശൻ കേരളത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

​കേരളത്തിന്റെ കടം ആറ് ലക്ഷം കോടി രൂപയായി ഉയർന്നു എന്ന പ്രസ്താവന കഴിഞ്ഞ ഒരു വർഷത്തോളമായി വി.ഡി സതീശൻ ആവർത്തിക്കുകയായിരുന്നു. രണ്ടാം പിണറായി സർക്കാർ ചുമതല ഒഴിയുമ്പോൾ പോലും സംസ്ഥാനത്തിന് 4.8 ലക്ഷം കോടി രൂപയുടെ കടബാധ്യത മാത്രമേ ഉണ്ടാകൂ എന്ന് കൃത്യമായ കണക്കുകൾ സഹിതം മുൻപ് ചൂണ്ടിക്കാണിച്ചിട്ടും അദ്ദേഹം ഈ പ്രചരണത്തിൽ നിന്ന് പിന്മാറിയിരുന്നില്ല. എന്നാൽ, ഇന്ന് 'മുഖ്യമന്ത്രി' എന്ന നിലയിൽ വി.ഡി സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്ര പ്രകാരം, ഈ സാമ്പത്തിക വർഷത്തെ ആദ്യ കണക്കുകൾ കൂടി ഉൾപ്പെടുത്തിയിട്ടും കേരളത്തിന്റെ ഇന്നേ ദിവസം വരെയുള്ള ആകെ കടം 5.07 ലക്ഷം കോടി രൂപ മാത്രമാണെന്ന് വ്യക്തമായിരിക്കുകയാണ്.

​ഇതിനുപുറമേ, സർക്കാർ ജീവനക്കാരുടെ കുടിശ്ശിക ഇനത്തിൽ മാത്രം ഒരു ലക്ഷം കോടി രൂപ നൽകാനുണ്ടെന്നും, ആകെ ഒന്നേകാൽ ലക്ഷം കോടി രൂപയുടെ അടിയന്തര ബാധ്യത സർക്കാരിനുണ്ടെന്നുമായിരുന്നു സതീശന്റെ മറ്റൊരു പ്രധാന ആരോപണം. എന്നാൽ അദ്ദേഹം സഭയിൽ വെച്ച ധവളപത്രത്തിൽ പല കണക്കുകളും പരമാവധി വീർപ്പിച്ചു കാണിക്കാൻ ശ്രമിച്ചിട്ട് കൂടി, സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് ആകെ നൽകാനുള്ള കുടിശ്ശിക 48,000 കോടി രൂപ മാത്രമാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

​വസ്തുതകൾ ഇതായിരിക്കെ, രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സംസ്ഥാനത്തുടനീളം ഇത്രയും കാലം തെറ്റായ കണക്കുകൾ പ്രചരിപ്പിച്ച വി.ഡി സതീശൻ ജനങ്ങളോട് പരസ്യമായി മാപ്പ് പറയാൻ തയ്യാറാകണമെന്ന് കെ.എൻ ബാലഗോപാൽ ആവശ്യപ്പെട്ടു.