വിമലും നട്ടിയും ഒന്നിക്കുന്ന ആക്ഷൻ ഡ്രാമ വടം ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി
തമിഴ് താരം വിമൽ, നടരാജ് (നട്ടി) എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന വടം സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ജല്ലിക്കട്ടിന് സമാനമായ വടവെഞ്ചുവിരട്ട് പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രം മാർച്ച് 6ന് തിയറ്ററുകളിലെത്തും.
വിമലും നട്ടിയും ഒന്നിക്കുന്ന ആക്ഷൻ ഡ്രാമ; 'വടം' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി
തിരുവനന്തപുരം: തമിഴിലെ യുവതാരം വിമൽ, നട്ടി (നടരാജ്) എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രം 'വടം' (Vadam) സിനിമയിലെ ആദ്യ ലിറിക്കൽ ഗാനം പുറത്തിറങ്ങി. 'ആസൈ കലവാണി' എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ഡി. ഇമ്മാൻ ആണ്. വിമൽ ചിത്രത്തിന് വേണ്ടി മൂന്നാം തവണയാണ് ഇമ്മാൻ സംഗീതമൊരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
കെന്തിരൻ വി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം ഒരു ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെട്ടതാണ്. മാർച്ച് 6-ന് ചിത്രം തിയറ്ററുകളിൽ എത്തും. തമിഴ്‌നാട്ടിലെ പരമ്പരാഗത കായിക വിനോദമായ 'വടവെഞ്ചുവിരട്ട്' (കാളയെ മെരുക്കുന്ന വിനോദം) പ്രമേയമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ജല്ലിക്കട്ടിന് സമാനമായി പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഈ കായിക വിനോദത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഗ്രാമീണ എന്റർടെയ്‌നർ കൂടിയാണ് ചിത്രം.
മാസാനി പിക്ചേഴ്സിന്റെ ബാനറിൽ രാജശേഖർ ആർ നിർമ്മിച്ച ഈ ചിത്രത്തിൽ സനാഷ്ക ശ്രീ, മുനിഷ്കാന്ത്, ബാല ശരവണൻ, ആടുകളം നരേൻ തുടങ്ങിയ വൻ താരനിര അണിനിരക്കുന്നു. പ്രസന്ന എസ്. കുമാർ ഛായാഗ്രഹണവും സാബു ജോസഫ് വി.ജെ എഡിറ്റിംഗും നിർവ്വഹിക്കുന്നു. സൺ മാരോ പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ.

