ദാസന്റെ അധോലോകം ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
അഭിവേദയുടെ രചനയിലും സംവിധാനത്തിലും ഒരുങ്ങുന്ന ദാസന്റെ അധോലോകം സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.
അഭിവേദയുടെ 'ദാസന്റെ അധോലോകം'; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
എറണാകുളം: അഭിവേദ രചനയും സംവിധാനവും നിർവഹിക്കുന്ന പുത്തൻ ചിത്രം 'ദാസന്റെ അധോലോകം' സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. എസ്.ആർ എന്റർടൈൻമെന്റിന്റെ ബാനറിൽ ശ്രീജിത്ത് രാജനാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ അഭിവേദ തന്നെ ചിത്രത്തിന്റെ സംഗീതവും നിർവഹിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
വിജയരാജ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ശ്രീരാജ് ആചാര്യയാണ്. ദർശൻ ബോബൻ പശ്ചാത്തല സംഗീതവും കൊറിയോഗ്രാഫിയും നിർവഹിക്കുന്നു. ചിത്രത്തിന്റെ അണിയറപ്രവർത്തകർ താഴെ പറയുന്നവരാണ്:
ചീഫ് അസോസിയേറ്റ് ഡയറക്ടർ: സാംസൺ എസ്. കുമാർ
അസോസിയേറ്റ് ഡയറക്ടർ & ക്രിയേറ്റീവ് കൺസൾട്ടന്റ്: വിഷ്ണു രാംദാസ്
ആർട്ട് ഡയറക്ടർ: മഹേഷ് മോഹൻ, പ്രശാന്ത് നെടുമങ്ങാട്
ലിറിക്‌സ്: ജൻ അബുദാബി, സി.കെ. ജിനു, മുരളി കൈമൾ, പ്രദീശ് അരുവിക്കര, സെലിൻ തോമസ്, വിജു കർത്ത
പ്രൊഡക്ഷൻ കൺട്രോളർ: രാജീവ് കുടപ്പനക്കുന്ന്
കോസ്റ്റ്യൂം ഡിസൈനിൽ ആര്യനാട് തമ്പിയും മേക്കപ്പിൽ ദീപുവും അണിനിരക്കുന്നു. വാർത്താ പ്രചരണം മുബാറക്ക് പുതുക്കോടാണ് നിർവഹിക്കുന്നത്. വിഷ്ണു രാംദാസ് ഡിസൈൻസാണ് പോസ്റ്റർ തയ്യാറാക്കിയത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
